അമ്പലപ്പുഴ: വാഗമണ്ണിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരനായ വളഞ്ഞവഴി സ്വദേശിയായ വിദ്യാർഥി മരിച്ചു. വളഞ്ഞവഴി വേലിക്കകത്ത് വീട്ടിൽ അബ്ദുൽ വഹാബ്_ നദീറ ദമ്പതികളുടെ മകൻ അബ്ദുൽ ഖാദറാണ് (20) മരിച്ചത്. ചൊവ്വാഴ്ച രാവിലെ പെരുന്നാൾ നമസ്കാരത്തിന് ശേഷം രണ്ട് ബൈക്കുകളിലായി അബ്ദുൽ ഖാദർ ഉൾപ്പെടെ നാലു പേരാണ് വാഗമണ്ണിലേക്ക് പുറപ്പെട്ടത്. അബ്ദുൽ ഖാദർ സഞ്ചരിച്ച ബൈക്കിന് മുന്നിൽ സഞ്ചരിച്ച ടിപ്പറിൽ നിന്ന് മണൽ തെറിച്ച് മുഖത്തേക്ക് വീണതിനെത്തുടർന്ന് ബൈക്ക് നിയന്ത്രണം തെറ്റിയതാണെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ഒപ്പമുണ്ടായിരുന്ന യുവാവിന് പരിക്കേറ്റു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബുധനാഴ്ച വീട്ടിലെത്തിക്കും. വിദേശത്തുള്ള പിതാവ് എത്തിയശേഷം സംസ്കരിക്കും. പുന്നപ്ര സെന്‍റ്: ഗ്രിഗോറിയസ് കോളജിലെ ഡിഗ്രി വിദ്യാർഥിയായ അബ്ദുൽ ഖാദർ പഠനസമയത്തിന് ശേഷം വളഞ്ഞ വഴിയിലെ സ്വകാര്യ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു. സഹോദരങ്ങൾ ബിലാൽ, ഫർഹാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.