കൂത്താട്ടുകുളം: കഴിഞ്ഞ രാത്രി ഉണ്ടായ ഇടിമിന്നലിൽ വീടിന് കേടുപാട്. ശാലി മാത്യു വട്ടാകുന്നുമലയുടെ വീടിനാണ് അപകടം ഉണ്ടായത്. കൂത്താട്ടുകുളം ഇൻഫന്റ് ജീസസ് സ്കൂളിന് സമീപം തിങ്കളാഴ്ച രാത്രിയാണ് സംഭവം. മിന്നലിൽ വീട്ടിലെ ഉപകരണങ്ങളും വയറിങ്ങും പൂർണമായി നശിച്ച നിലയിലാണ്. സംഭവ സമയം വീട്ടിൽ ആളുണ്ടായിരുന്നില്ല. അഞ്ചുപേരടങ്ങുന്ന കുടുംബമാണ് ഇവിടെ താമസിക്കുന്നത്. വീടിന്റെ തിണ്ണയിൽ ഒരു പാമ്പ് മിന്നലേറ്റ് കരിഞ്ഞ നിലയിൽ കണ്ടെത്തി. അനൂപ് ജേക്കബ് എം.എൽ.എ വീട് സന്ദർശിച്ചു. കൗൺസിലർമാരായ പ്രിൻസ് പോൾ ജോൺ, അനിൽ കരുണാകരൻ, ഷിബി ബേബി, നേതാക്കളായ റെജി ജോൺ, എൻ.കെ.ചാക്കോച്ചൻ , മർക്കോസ് ഉലഹന്നൻ ,ലിനു മാത്യു. എന്നിവർ ഒപ്പം ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.