ബൈക്ക് മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു

കറുകച്ചാല്‍: ചങ്ങനാശ്ശേരി-വാഴൂര്‍ റോഡില്‍ മാന്തുരുത്തിക്ക്​ സമീപം . അമ്പലപ്പുഴ കാക്കാഴം വേലിക്കകത്ത് അബ്ദുൽ വഹാബിന്റെയും നദീറയുടെയും മകന്‍ അബ്ദുൽ ഖാദറാണ്​ (21) മരിച്ചത്. ഒപ്പമുണ്ടായിരുന്ന മുഹമ്മദ് സഫീറിനെ (20) പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച ഉച്ചക്ക്​ 12.30ഓടെ കോക്കുന്നേല്‍പടി വളവിലാണ്​ അപകടം. ചങ്ങനാശ്ശേരിയില്‍നിന്ന്​ വാഴൂര്‍ ഭാഗത്തേക്ക് വരുമ്പോള്‍ നിയന്ത്രണംവിട്ട ബൈക്ക് റോഡില്‍ തെന്നിമറിയുകയായിരുന്നു. പരിക്കേറ്റ്​ രക്തം വാര്‍ന്ന് റോഡില്‍ കിടന്ന യുവാക്കളെ അതുവഴിയെത്തിയ എന്‍. ജയരാജ് എം.എല്‍.എയുടെ വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ അബ്ദുൽ ഖാദറിന്റെ നില ഗുരുതരമായി. തുടര്‍ന്ന് ആംബുലന്‍സെത്തിച്ച് ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവെ വൈകീട്ട് 4.30ഓടെ മരിച്ചു. ചൊവ്വാഴ്ച രാവിലെ പെരുന്നാൾ നമസ്​കാരത്തിന് ശേഷം രണ്ട്​ ബൈക്കുകളിലായി അബ്ദുൽ ഖാദർ ഉൾപ്പെടെ നാലു പേരാണ് വാഗമണ്ണിലേക്ക് പുറപ്പെട്ടത്. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം ബുധനാഴ്ച വീട്ടിലെത്തിക്കും. വിദേശത്തുള്ള പിതാവ് എത്തിയശേഷം സംസ്​കരിക്കും. പുന്നപ്ര സെന്‍റ്​: ഗ്രിഗോറിയസ് കോളജിലെ ഡിഗ്രി വിദ്യാർഥിയായ അബ്ദുൽ ഖാദർ പഠനസമയത്തിന് ശേഷം വളഞ്ഞ വഴിയിലെ സ്വകാര്യ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു. സഹോദരങ്ങൾ ബിലാൽ, ഫർഹാൻ. പടം അബ്ദുൽ ഖാദർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.