ഡി.സി.സി ജനറൽ സെക്രട്ടറിയുൾപ്പെടെ അഞ്ച് കോൺഗ്രസുകാർകൂടി അറസ്റ്റിൽ ചാരുംമൂട് (ആലപ്പുഴ): കോൺഗ്രസ് -സി.പി.ഐ സംഘർഷത്തിലും തുടർന്നുണ്ടായ അക്രമ സംഭവങ്ങളുമായും ബന്ധപ്പെട്ട് പഞ്ചായത്ത് അംഗവും ഡി.സി.സി ജനറൽ സെക്രട്ടറിയുമുൾപ്പെടെ അഞ്ച് കോൺഗ്രസ് നേതാക്കൾകൂടി അറസ്റ്റിലായി. സി.പി.ഐ നേതാവും അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടറുമായ നേതാവ് പൊലീസ് സ്റ്റേഷനിലെത്തി അറസ്റ്റ് വരിച്ച് ജാമ്യമെടുത്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 19 ആയി. ചുനക്കര ഗ്രാമ പഞ്ചായത്ത് അംഗം പി.എൻ. രവി, ഡി.സി.സി ജനറൽ സെക്രട്ടറി മനോജ് സി. ശേഖർ, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് മനു ഫിലിപ്, നേതാക്കളായ ചന്ദ്രശേഖരൻ, സുനിൽ എന്നിവരാണ് ശനിയാഴ്ച രാത്രി 11ഓടെ അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. 12 സി.പി.ഐ -എ.ഐ.വൈ.എഫ് നേതാക്കളും പ്രവർത്തകരും രണ്ട് കോൺഗ്രസ് നേതാക്കളും പ്രവർത്തകരുമാണ് ഇതുവരെ അറസ്റ്റിലായത്. കേസുകളിൽ കണ്ടാലറിയാവുന്നവരുൾപ്പെടെ 300ഓളം പ്രതികളാണുള്ളത്. സി.പി.ഐ ജില്ല കമ്മിറ്റി അംഗവും അഡീനൽ പബ്ലിക് പ്രോസിക്യൂട്ടറുമായ അഡ്വ.എസ്. സോളമൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി ജാമ്യമെടുത്തിരുന്നു. ചെങ്ങന്നൂർ ഡിവൈ.എസ്.പി ഡോ.ആർ. ജോസിന്‍റെയും നൂറനാട് സി.ഐ ടി.മനോജിന്‍റെയും നേതൃത്വത്തിലാണ് അറസ്റ്റ് നടന്നത്. പ്രദേശത്ത് സംഘർഷത്തിൽ അയവുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.