കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥിയായി ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് എ.എൻ. രാധാകൃഷ്ണൻ മത്സരിക്കും. യു.ഡി.എഫ്, എൽ.ഡി.എഫ് സ്ഥാനാർഥികൾ പ്രചാരണവുമായി മുന്നോട്ടുപോയിട്ടും എൻ.ഡി.എ സ്ഥാനാർഥി പ്രഖ്യാപനം വൈകിയതിൽ അണികൾക്കിടയിൽ ശക്തമായ പ്രതിഷേധമുയർന്നിരുന്നു. സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളായ ടി.പി. സിന്ധുമോൾ, മഹിള മോർച്ച സംസ്ഥാന വൈസ് പ്രസിഡൻറ് ഒ.എം. ശാലീന, ജില്ല പ്രസിഡൻറ് എസ്. ജയകൃഷ്ണൻ എന്നിവരുടെ പേരുകളും പരിഗണിച്ചിരുന്നുവെങ്കിലും എ.എൻ. രാധാകൃഷ്ണനായിരുന്നു പ്രഥമ പരിഗണന. കഴിഞ്ഞതവണ 15,218 വോട്ടുകളാണ് ഇവിടെ എൻ.ഡി.എ സ്ഥാനാർഥിയായിരുന്ന എസ്. സജിക്ക് ലഭിച്ചത്. 2016ൽ 21,247 വോട്ട് ലഭിച്ചിരുന്നു. വോട്ട് ചോർച്ചയാണ് ബി.ജെ.പി മണ്ഡലത്തിൽ നേരിടുന്ന പ്രധാന പ്രശ്നം. സ്ഥാനാർഥി പ്രഖ്യാപനം വൈകിയതോടെ നിരാശയിലായ ബി.ജെ.പി ക്യാമ്പിനെ സജീവമാക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. വിജയ പ്രതീക്ഷയില്ലാത്ത മണ്ഡലത്തിൽ വോട്ട് വിഹിതം വർധിപ്പിച്ച് കരുത്ത് തെളിയിക്കേണ്ടത് നേതൃത്വത്തിന്‍റെ ബാധ്യതയായിട്ടുണ്ട്. ട്വൻറി ട്വൻറി മത്സരിച്ച മണ്ഡലങ്ങളിൽ ബി.ജെ.പിയിൽനിന്ന് വ്യാപക വോട്ടുചോർച്ചയുണ്ടായ കാഴ്ചയായിരുന്നു കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ജില്ലയിൽ കണ്ടത്. അതേസമയം, കേന്ദ്ര സർക്കാറിന്‍റെ വികസന പദ്ധതികൾ തനിക്ക് ഗുണംചെയ്യുമെന്നും തികഞ്ഞ വിജയപ്രതീക്ഷയിലാണെന്നും എ.എൻ. രാധാകൃഷ്ണൻ പ്രതികരിച്ചു. സഭ വിശ്വാസികളുടെ വോട്ട് ബി.ജെ.പിക്ക് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.