അപകടക്കുഴികൾ യു.ഡി.എഫ് പ്രവർത്തകർ നികത്തി

കോതമംഗലം: നെല്ലിക്കുഴി-പായിപ്ര റോഡിലെ . കക്ഷായിപ്പടി ഭാഗത്തുള്ള അപകടക്കുഴികളാണ് യു.ഡി.എഫ് നേതാക്കളും പ്രവർത്തകരും പ്രദേശവാസികളും ചേർന്ന് മണ്ണും മെറ്റലും ഉപയോഗിച്ച് നികത്തിയത്. ആറ്​ വർഷമായി റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട്. വാഹനാപകടങ്ങൾ പതിവുകാഴ്ചയാണ്. റോഡ് നിർമാണം പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നേതൃത്വത്തിൽ നിരവധി സമരങ്ങളും പരാതികളും സമർപ്പിച്ചിട്ടും പൊതുമരാമത്ത് അധികാരികൾ തിരിഞ്ഞുനോക്കാത്ത സാഹചര്യത്തിലാണ് കുഴിയടപ്പ് സമരം സംഘടിപ്പിച്ചത് . ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.എ.എം. ബഷീർ, യു.ഡി.എഫ് ചെയർമാൻ കെ.എം. കുഞ്ഞുബാവ, കൺവീനർ മുഹമ്മദ് കൊളത്താപ്പിള്ളി, കെ.എം. ഹാരീസ് കാവാട്ട്, ടി.പി. ഷിയാസ്, പി.എം. നവാസ്, അസീസ് മാമോളം തുടങ്ങിയവർ നേതൃത്വം നല്കി. EM KMGM 2 Road നെല്ലിക്കുഴി-പായിപ്ര റോഡിലെ അപകടക്കുഴികൾ യു.ഡി.എഫ് പ്രവർത്തകർ നികത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.