റോഡുകളുടെ പുനരുദ്ധാരണത്തിന് 1.08 കോടി

അങ്കമാലി: നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള എട്ട് അനുവദിച്ചതായി റോജി എം. ജോണ്‍ എം.എല്‍.എ അറിയിച്ചു. കാലവര്‍ഷം മൂലം കേടുപാട്​ സംഭവിച്ച റോഡുകള്‍ പുനരുദ്ധരിക്കുകയാണ് ലക്ഷ്യം. കാലടി-ആനപ്പാറ-പൂതംകുറ്റി റോഡ് (25 ലക്ഷം), കിടങ്ങൂര്‍-ബസ്​ലേഹം റോഡ് (17.3 ലക്ഷം), മനയ്ക്കപ്പടി-മാതങ്കല്‍-പുളിയനം റോഡ് (15 ലക്ഷം), കാലടി ആശ്രമം റോഡ്, ശ്രീശങ്കര കോളജ് റോഡ് (15 ലക്ഷം), കാലടി- മലയാറ്റൂര്‍ റോഡ് (15 ലക്ഷം), കാലടി -മഞ്ഞപ്ര റോഡ് (8.3 ലക്ഷം), അങ്കമാലി-മധുരപ്പുറം-മാഞ്ഞാലി റോഡ് (എട്ട് ലക്ഷം), ക്യാമ്പ് ഷെഡ് റോഡ് (അഞ്ച് ലക്ഷം) എന്നീ ക്രമത്തിലാണ് തുക അനുവദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.