കുറ്റിലഞ്ഞി ഗവ. യു.പി സ്കൂൾ വികസനത്തിന് 1.51 കോടി അനുവദിച്ചു

കോതമംഗലം. നെല്ലിക്കുഴി പഞ്ചായത്തിലെ കുറ്റിലഞ്ഞി യു.പി സ്കൂളി​​ൻെറ വികസനത്തിന്​ ഒരുകോടി 51 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ആൻറണി ജോൺ എം.എൽ.എ. 1952ൽ ഇരുമലപ്പടി സൺഡേ സ്കൂളിൽ എൽ.പി സ്കൂളായി പ്രവർത്തനം ആരംഭിച്ച സ്കൂൾ രണ്ടുവർഷങ്ങൾക്കുശേഷം ടി.എം. മീതിയ​ൻെറ നേതൃത്വത്തിൽ 1954ലാണ്​ കുറ്റിലഞ്ഞിയിലെ നിലവിലുള്ള സ്ഥലത്തേക്ക് മാറ്റിയത്. 1980ൽ സ്കൂൾ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. നിലവിൽ അറുന്നൂറോളം കുട്ടികൾ പഠിക്കുന്നുണ്ട്. സബ് ജില്ലയിലെതന്നെ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം അക്കാദമിക് രംഗത്ത് വലിയ മികവാണ് പുലർത്തുന്നത്. സ്കൂളിൽ പുതിയ കെട്ടിട സൗകര്യമടക്കമുള്ള വികസന പ്രവർത്തങ്ങൾക്കായിട്ടാണ് തുക അനുവദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.