Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2021 12:04 AM GMT Updated On
date_range 26 Nov 2021 12:04 AM GMTകുറ്റിലഞ്ഞി ഗവ. യു.പി സ്കൂൾ വികസനത്തിന് 1.51 കോടി അനുവദിച്ചു
text_fieldsbookmark_border
കോതമംഗലം. നെല്ലിക്കുഴി പഞ്ചായത്തിലെ കുറ്റിലഞ്ഞി യു.പി സ്കൂളിൻെറ വികസനത്തിന് ഒരുകോടി 51 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ആൻറണി ജോൺ എം.എൽ.എ. 1952ൽ ഇരുമലപ്പടി സൺഡേ സ്കൂളിൽ എൽ.പി സ്കൂളായി പ്രവർത്തനം ആരംഭിച്ച സ്കൂൾ രണ്ടുവർഷങ്ങൾക്കുശേഷം ടി.എം. മീതിയൻെറ നേതൃത്വത്തിൽ 1954ലാണ് കുറ്റിലഞ്ഞിയിലെ നിലവിലുള്ള സ്ഥലത്തേക്ക് മാറ്റിയത്. 1980ൽ സ്കൂൾ യു.പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. നിലവിൽ അറുന്നൂറോളം കുട്ടികൾ പഠിക്കുന്നുണ്ട്. സബ് ജില്ലയിലെതന്നെ ഏറ്റവുമധികം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം അക്കാദമിക് രംഗത്ത് വലിയ മികവാണ് പുലർത്തുന്നത്. സ്കൂളിൽ പുതിയ കെട്ടിട സൗകര്യമടക്കമുള്ള വികസന പ്രവർത്തങ്ങൾക്കായിട്ടാണ് തുക അനുവദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story