മെഡ്സേഫ് കോൺ-22 അങ്കമാലി അപ്പോളോ ആശുപത്രിയിൽ മെഡിക്കേഷൻ സേഫ്റ്റി കോൺഫറൻസ് 21ന്

shoulder മെഡ്സേഫ് കോൺ-22 അങ്കമാലി അപ്പോളോ ആശുപത്രിയിൽ മെഡിക്കേഷൻ സേഫ്റ്റി കോൺഫറൻസ് 21ന് അങ്കമാലി: അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിൽ 21ന് സംസ്ഥാനത്തെ ഏറ്റവും വലിയ മെഡിക്കേഷൻ സേഫ്റ്റി കോൺഫറൻസ് സംഘടിപ്പിക്കുമെന്ന് സി.ഇ.ഒ. പി.നീലകണ്ണൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. അഡ്‌ലക്‌സ് ഇന്റർനാഷനൽ എക്സിബിഷൻ കൺവെൻഷൻ സെന്ററിലായിരിക്കും കോൺഫറൻസ്. മരുന്നുകളുടെ ശരിയായ ഉപയോഗവും, അനുബന്ധ കാര്യങ്ങളും സെമിനാറിൽ ചർച്ച ചെയ്യും. രാജ്യത്തെ വിവിധ ഭാഗങ്ങളിലെ എട്ട് വിദഗ്​ധർ സംസാരിക്കും. വിദ്യാർഥികൾക്കായി 'മെഡിക്കേഷൻ സേഫ്റ്റി' വിഷയത്തിൽ ഓറൽ പ്രസന്റേഷൻ മത്സരവുമുണ്ടായിരിക്കും. 500 ഓളം പേർ പങ്കെടുക്കും. ഫാർമസി കൗൺസിൽ ഓഫ് ഇന്ത്യ പ്രസിഡന്റ് ഡോ. മോൺടു എം. പട്ടേൽ മുഖ്യാതിഥിയായിരിക്കും. വിദ്യാർത്ഥികൾക്ക് 300 രൂപയും ഉദ്യോഗാർത്ഥികൾക്ക് 400 രൂപയുമാണ്​ രജിസ്ട്രേഷൻ ഫീസ്. കൂടുതൽ വിവരങ്ങൾക്ക്​: 8606055996, 9744252885. മെഡിക്കൽ ഡയറക്ടർ ഡോ. എസ്.ആർ. അനിൽ, മെഡിക്കൽ സൂപ്രണ്ട് ഡോ. സജു സാമൂവൽ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.