മൂവാറ്റുപുഴ: സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത ലൈബ്രറികളിലെ ലൈബ്രേറിയൻമാർക്ക് വിരമിക്കുമ്പോൾ പ്രതിമാസം 4000 രൂപവരെ പെൻഷൻ നൽകാൻ തീരുമാനം. സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധിയിൽ അംഗങ്ങളായവർക്കാണ് പെൻഷൻ നൽകുന്നത്. സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടിവ് കമ്മിറ്റിയുടേതാണ് തീരുമാനം. രണ്ടുപ്രാവശ്യമായി നൽകുന്ന അലവൻസിൽനിന്ന് പ്രതിമാസം 50 രൂപ ക്രമത്തിൽ കുറവ് ചെയ്യുന്ന തുക ലൈബ്രേറിയൻമാരുടെ ക്ഷേമനിധി വിഹിതമായി അടക്കും. ലൈബ്രേറിയൻമാരെ ക്ഷേമനിധിയിൽ അംഗങ്ങളാക്കാൻ എല്ലാ ജില്ലയിലും സിറ്റിങ് നടത്തുന്നതോടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകും. 60 വയസ്സ് കഴിഞ്ഞവർക്ക് പ്രായപരിധി അനുസരിച്ച് 4000 രൂപവരെ പ്രതിമാസ പെൻഷൻ ലഭിക്കുന്ന പദ്ധതിയാണിത്. മൂവാറ്റുപുഴ താലൂക്കിലെ 61 ലൈബ്രറികളിലെ ലൈബ്രേറിയൻമാർക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുമെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോഷി സ്കറിയ, സെക്രട്ടറി സി.കെ. ഉണ്ണി എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.