കേരളത്തിലെ റോഡുകളിൽ 4000 അപകടക്കെണികൾ​​

നാറ്റ്​പാക് കരട്​ റിപ്പോർട്ടിലാണ്​ പരാമർശം കൊച്ചി: കേരളത്തിലെ റോഡ്​ ശൃംഖലയിൽ 4000 അപകട മേഖലകളെന്ന്​ നാറ്റ്​പാക് (ദ നാഷനൽ ട്രാൻസ്​പോർട്ട്​ പ്ലാനിങ്​ ആൻഡ്​ റിസർച്​ സെന്‍റർ) കരട്​ റിപ്പോർട്ടിൽ പരാമർശം. കേരള റോഡ്​ സേഫ്​റ്റി അതോറിറ്റിക്ക്​ (കെ.ആർ.എസ്​.എ) സമർപ്പിച്ച രേഖയിലാണ്​ ഗുരുതര വിവരം അടങ്ങിയത്​. ഒറ്റപ്പെട്ട അപകടക്കെണികൾ കണ്ടെത്തി കരുതൽ നടപടി സ്വീകരിക്കുന്നതിനേക്കാ​ളും അപകട സ്ഥലങ്ങൾ ഉൾക്കൊള്ളുന്ന മേഖലയാക്കി തിരിച്ച്​ മുൻകരുതൽ സ്വീകരിക്കുന്നതാണ്​ ഉചിതമെന്ന്​ റിപ്പോർട്ട്​ പറയുന്നു. 2018-20ലെ കണക്കുകളെ അടിസ്ഥാനമാക്കിയാണ്​ റിപ്പോർട്ട്​ തയാറാക്കിയത്​. 2019ൽ നാറ്റ്​പാക് സമർപ്പിച്ച റിപ്പോർട്ടിന്‍റെ ഭാഗമായി സംസ്ഥാനത്തെ ഏറ്റവും അപകടം നിറഞ്ഞ 75 മേഖലകളിൽ വരുത്തേണ്ട മാറ്റങ്ങ​ളെക്കുറിച്ച്​ പറഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.