ജൻ ശിക്ഷൺ സൻസ്ഥാനുകളുടെ എണ്ണം 600 ആയി ഉയർത്തും -കേന്ദ്ര മന്ത്രി

പറവൂർ: രാജ്യത്ത് ജൻ ശിക്ഷൺ സൻസ്ഥാനുകളുടെ എണ്ണം അടുത്ത മൂന്നു വർഷത്തിനുള്ളിൽ നിലവിലുള്ള മുന്നൂറിൽനിന്ന്​ 600 ആയി ഉയർത്തുമെന്ന് കേന്ദ്ര നൈപുണ്യശേഷി വികസന സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. കൊച്ചിയിൽ ജൻ ശിക്ഷൺ സൻസ്ഥാൻ പരിശീലന കേന്ദ്രത്തിലെ ഗുണഭോക്താക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. രണ്ടു കോടിയിലധികം പേർക്കാണ് നൈപുണ്യ പരിശീലനം ഇതുവരെ നൽകാൻ ആയത്. ഇതിലൂടെ 61 ശതമാനത്തിലധികം പേർ ജോലി നേടുകയോ സംരംഭകർ ആവുകയോ ചെയ്തിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. പരിശീലനം നേടിയവർക്ക് മന്ത്രി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജൻ ശിക്ഷൺ ഡയറക്ടർ സി.ജി. മേരി പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. പടം ER jan shikshan 1 ജൻ ശിക്ഷൺ സൻസ്ഥാൻ പരിശീലന കേന്ദ്രത്തിലെ ഗുണഭോക്താക്കളുടെ സമ്മേളനം കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.