മിന്നൽ പരിശോധനയിൽ 700 വാഹനങ്ങൾക്കെതിരെ നടപടി

shoulder ഓപറേഷൻ ആൽഫയുമായി മോട്ടോർ വാഹന വകുപ്പ്​ കാക്കനാട്: മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ 15 ലക്ഷം രൂപയുടെ കുറ്റകൃത്യങ്ങൾ കണ്ടെത്തി. എറണാകുളം ആർ.ടി ഓഫിസ് പരിധിയിൽ നടന്ന വാഹന പരിശോധനയിൽ 700 വാഹനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഓപറേഷൻ ആൽഫ എന്ന പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ രാത്രി നടത്തിയ പരിശോധനയുടെ രണ്ടാം ഘട്ടത്തിലാണ് ഇത്രയും കേസുകൾ രജിസ്റ്റർ ചെയ്തത്. എറണാകുളം ആർ.ടി ഓഫിസ്, സബ് ആർ.ടി ഓഫിസുകളായ തൃപ്പൂണിത്തുറ, ആലുവ, പറവൂർ, മട്ടാഞ്ചേരി, അങ്കമാലി എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരായിരുന്നു വാഹന പരിശോധന നടത്തിയത്. 700 ചെക്ക് റിപ്പോർട്ടുകളിലായി 15,22,206 രൂപയുടെ പിഴയാണ് എഴുതിയിട്ടുള്ളത്. ഇതിൽ 3,32,146 രൂപയാണ് ഇതുവരെ ലഭിച്ചത്. 11,90,060 രൂപ പിഴയായി വരുന്ന കേസുകൾ കോടതി നടപടികൾക്ക് അയച്ചു. തൃപ്പൂണിത്തുറ സബ് ആർ.ടി ഓഫിസ് പരിധിയിലാണ് ഏറ്റവുമധികം പേരെ പിടികൂടിയത്. തൃപ്പൂണിത്തുറയിൽ 230 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തപ്പോൾ എറണാകുളത്ത് 138, വടക്കൻ പറവൂരിൽ 124, അങ്കമാലിയിൽ 87, ആലുവയിൽ 80, മട്ടാഞ്ചേരിയിൽ 41 എന്നിങ്ങനെയാണ്​ നിയമലംഘനങ്ങൾ. അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങൾ, നിരോധിത ലൈറ്റുകളും നെയിംബോർഡുകളും ഘടിപ്പിച്ചവ, അനുമതിയില്ലാതെ പരസ്യം പതിച്ചവ, ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തവ തുടങ്ങിയ വാഹനങ്ങൾക്കെതിരെയാണ് പ്രധാനമായും കേസെടുത്തത്. ഫോട്ടോ: മോട്ടോർ വാഹന വകുപ്പ് ജില്ലയിൽ നടത്തിയ രാത്രികാല പരിശോധന

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.