വീട്ടിൽ അതിക്രമിച്ചുകയറി പീഡനം: പ്രതിക്ക്​ 80 വർഷം കഠിനതടവ്​

ചെറുതോണി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി എട്ടുതവണ പീഡിപ്പിച്ച മധ്യവയസ്കന്​ ​80 വർഷം കഠിന തടവും 1,40,000 രൂപ പിഴയും. മൂന്നാർ നയമക്കാട് എസ്​റ്റേറ്റിലെ ഓട്ടോ ഡ്രൈവറായിരുന്ന കറുപ്പ​സാമിയെയാണ്​ (50) പൈനാവ് ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്​. 2015ലാണ് കേസിനാസ്പദമായ സംഭവം. ഒളിവിലായിരുന്ന പ്രതിയെ 2016ൽ മൂന്നാർ പൊലീസ് അറസ്റ്റുചെയ്തു. പ്രതി വിവാഹിതനും വിവാഹിതരായ രണ്ടുപെൺമക്കളുടെ പിതാവുമാണ്​. ഓരോ തവണ കുറ്റകൃത്യം നടത്തിയതിനും ഐ.പി.സി സെക്ഷൻ 450 അനുസരിച്ച്​ അഞ്ചുവർഷം വീതം കഠിനതടവും 5000 രൂപ വീതം പിഴയും പ്രകാരം 40 വർഷം തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ഓരോ തവണക്കും രണ്ടുമാസം വീതംകൂടി വെറും തടവ്​ അനുഭവിക്കണം. ഐ.പി.സി 376 (2), 376 (2.1) വകുപ്പുകൾ​ പ്രകാരം 20 വർഷം വീതം തടവും 50,000 രൂപ വീതം പിഴയും വേറെയും ശിക്ഷിച്ചു​. വീട്ടിൽ അതിക്രമിച്ചുകയറുകയും 13കാരിയെ പലതവണ പീഡിപ്പിക്കുകയും ചെയ്തതടക്കം വിവിധ കുറ്റങ്ങളാണ്​ പ്രതിക്കുമേൽ ചുമത്തിയത്​.​ ഒരുമിച്ച്​ അനുഭവിച്ചാൽ മതിയെന്നതിനാൽ ആകെ 20 വർഷമാകും തടവ്​. പ്രതി പിഴയടക്കുന്ന പക്ഷം ഒരുലക്ഷം രൂപ പെൺകുട്ടിക്ക്​ നൽകാനും കോടതി നിർദേശിച്ചു. സ്​പെഷൽ പോസ്​കോ കോടതി പബ്ലിക്​ പ്രോസിക്യൂട്ടർ എസ്.എച്ച്. സനീഷ് ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.