ജി​ല്ല അ​ത്​​ല​റ്റി​ക് മീ​റ്റി​ൽ ഓ​വ​റോ​ൾ ജേ​താ​ക്ക​ളാ​യ എം.​എ അ​ക്കാ​ദ​മി കോ​ത​മം​ഗ​ലം ടീം

എറണാകുളം ജില്ല അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്​ എം.എ അക്കാദമിക്ക് കിരീടം

കൊച്ചി: ജില്ല അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ എതിരാളികളെ ഏറെ പിന്നിലാക്കി കോതമംഗലം എം.എ സ്‌പോര്‍ട്‌സ് അക്കാദമിക്ക് കിരീടം. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന അത്​ലറ്റിക് മീറ്റിൽ 540 പോയൻറ്​ നേടിയാണ് എം.എ അക്കാദമിയിലെ കുട്ടികൾ നേട്ടംകൊയ്തത്. മീറ്റില്‍ ആകെ 46 സ്വര്‍ണമാണ് അവർ നേടിയത്. 424.5 പോയൻറ്​ നേടിയ കോതമംഗലം മാര്‍ബേസിലാണ് രണ്ടാമത്. മാര്‍ബേസിൽ 26 സ്വര്‍ണം നേടി. ഒരു സ്വര്‍ണം മാത്രം നേടിയ നായരമ്പലം ബി.വി.എച്ച്.എസ് 183 പോയ​േൻറാടെ മൂന്നാമതായി. കഴിഞ്ഞ വര്‍ഷത്തെ മൂന്നാം സ്ഥാനക്കാരായ വാഴക്കുളം കാര്‍മല്‍ സി.എം.ഐ പബ്ലിക് സ്‌കൂള്‍ (105.5) ഇത്തവണ നാലാം സ്ഥാനത്താണ്.
അങ്കമാലി വിശ്വജ്യോതി സി.എം.ഐ പബ്ലിക് സ്‌കൂളാണ് 101 പോയ​േൻറാടെ അഞ്ചാമതെത്തിയത്. സ്വര്‍ണനേട്ടത്തില്‍ മേഴ്‌സിക്കുട്ടന്‍ അത്‌ലറ്റിക് അക്കാദമി (എട്ട്) മൂന്നാമതായി. കോതമംഗലം അശ്വ, ആലുവ സൻെറ് സേവ്യേഴ്‌സ് കോളജ് ടീമുകള്‍ ആറുവീതം സ്വര്‍ണം നേടി. അഞ്ച് റെക്കോഡുകളാണ് സമാപന ദിവസം മീറ്റിൽ പിറന്നത്.
അണ്ടര്‍ -16 80 മീറ്റര്‍ ഹര്‍ഡില്‍സില്‍ മണീട് സര്‍ക്കാര്‍ സ്‌കൂളിലെ ലിജി സാറ മാത്യു (13.4), അണ്ടര്‍ -20 800 മീറ്ററില്‍ എം.എ അക്കാദമിയുടെ സി. ചാന്ദ്‌നി (2:13.30), അണ്ടര്‍ -20 ട്രിപ്​ള്‍ ജംപ്​ (12.56), ഹൈജംപ്​ (1.66) ഇനങ്ങളില്‍ കോതമംഗലം അശ്വ ക്ലബിൻെറ മീര ഷിബു, അണ്ടര്‍ -16 ആണ്‍ 800 മീറ്ററില്‍ മാര്‍ബേസിലി​ൻെറ ജീവന്‍ ജോഷി (40.20) എന്നിവരാണ് പുതിയ റെക്കോഡ് നേട്ടക്കാര്‍. കഴിഞ്ഞ ദിവസം 1500 മീറ്ററിലും (4:46.10) ചാന്ദ്‌നി റെക്കോഡ് നേടിയിരുന്നു. അണ്ടര്‍ -20 400ല്‍ മേഴ്‌സിക്കുട്ടന്‍ അക്കാദമിയുടെ ഗൗരി നന്ദന (56.60), ലോങ്ജംപില്‍ എം.എ അക്കാദമിയുടെ വി.എം. അഭിരാമി (5.76), അണ്ടര്‍ -18 100 മീറ്ററില്‍ മാര്‍ബേസിലിൻെറ ജസ്​റ്റിന്‍ ടോമി (12.00), അണ്ടര്‍-20 10,000 മീറ്റര്‍ നടത്തത്തില്‍ എം.എയുടെ ജോയല്‍ റോബിന്‍ (51:50.60) എന്നിവരും പുതിയ റെക്കോഡ് കുറിച്ചു. ആകെ 10 മീറ്റ് റെക്കോഡുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ തിരുത്തി കുറിക്കപ്പെട്ടത്. മീറ്റിലെ വേഗമേറിയ താരമായ എം.എ അക്കാദമിയുടെ കെ.എം. മുഹമ്മദ് ഷനൂബ് സമാപന ദിനത്തിൽ അണ്ടര്‍ -23 200ലും സ്വര്‍ണം നേടി.
Tags:    
News Summary - Ernakulam District Athletic Championship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.