കാറിെൻറ ചില്ല് തകർത്ത് കവർച്ച; ഏഴുപേർ പിടിയിൽ
പ്രതികൾ ലഹരിമരുന്ന് സംഘത്തിൽപെട്ടവർ
നെട്ടൂർ: റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിെൻറ ചില്ല് തകർത്ത് മോഷണം നടത്തിയ ഏഴു യുവാക്കളെ പൊലീസ് പിടികൂടി. 13ന് പനങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കാട്ടിപ്പറമ്പ് ഭാഗത്ത് പാർക്ക് ചെയ്തിരുന്ന കാറിെൻറ ചില്ല് തകർത്ത് രണ്ട് മൊബൈൽ ഫോണുകൾ മോഷ്ടിച്ചവരെയാണ് പനങ്ങാട് പൊലീസും, ഡാൻസാഫും,തൃക്കാക്കര അസി.കമീഷണറുടെ സ്ക്വാഡും ചേർന്ന് പിടികൂടിയത്. നെട്ടൂർ കോട്ടവളപ്പിൽ താരിഖ് (23), നെട്ടൂർ വെളിപ്പറമ്പ്, അഫ്സൽ അബ്ദു (22), നെട്ടൂർ, അറക്കപറമ്പിൽ അരുൺ (24),നെട്ടൂർ നടുവില വീട്ടിൽ മുഹമ്മദ് ബാദുഷ (22), നെട്ടൂർ നടുവില വീട്ടിൽ ഹഫീസ്(24), നെട്ടൂർ വെട്ടിക്കാട്ടുപറമ്പിൽ, മുഹമ്മദ് സഹൽ(24), നെട്ടൂർ മൂത്തേടത്ത് അഖിൽദാസ് (26) എന്നിവരെയാണ് പനങ്ങാട് പൊലീസ് അറസ്റ്റു ചെയ്തത്.
ഇവർ കഞ്ചാവ് മയക്കുമരുന്ന് വിൽപനക്കാരും, നിരവധി കേസിലെ പ്രതികളുമാണ്. മരട്, നെട്ടൂർ, കുമ്പളം ഭാഗങ്ങളിലുള്ള യുവാക്കൾക്കും, വിദ്യാർഥികൾക്കും ലഹരിമരുന്നുകൾ എത്തിച്ച് കൊടുക്കുന്നവരാണ് പിടിയിലായവർ.
താരിഖിന് സെൻട്രൽ സ്റ്റേഷനിൽ രണ്ട് മയക്ക് മരുന്ന് കേസും, പനങ്ങാട് സ്റ്റേഷനിൽ വധശ്രമക്കേസും നിലവിലുണ്ട്. പനങ്ങാട് പൊലീസ് ഇൻസ്പെക്ടർ അനന്തലാൽ,ഡാൻസാഫ് എസ്.ഐ.ജോസഫ് സാജൻ, എ. റിജിൻ. എം തോമസ്, എസ്.ഐ ജേക്കബ്, എ.എസ്.ഐ.രാജേഷ്,മുരളി, സി.പി.ഒ മഹേഷ്, ഗുജ്റാൾ സി.ദാസ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വീട്ടിൽ കയറി സ്ത്രീയെ ഭീഷണിപ്പെടുത്തിയ യുവാക്കൾ പിടിയിൽ
കൊച്ചി: മാരകായുധങ്ങളുമായി സ്ത്രീകൾ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തിയ നാലുപേർ പിടിയിൽ. നെട്ടൂർ കോട്ടവളപ്പിൽ താരിഖ് (23), നെട്ടൂർ കണ്ണോത്തുപറമ്പ് മുഹമ്മദ് നബീൽ (23), കൊച്ചി ചുള്ളിക്കൽ മംഗലത്തുശ്ശേരി അജ്മൽ (25), നെട്ടൂർ പുത്തൻവെളിയിൽ അർജുൻ (24) എന്നിവരെയാണ് പനങ്ങാട് പൊലീസും കൊച്ചി സിറ്റി ഡാൻസാഫും ചേർന്ന് പിടികൂടിയത്. മുൻവൈരാഗ്യമാണ് കാരണമെന്ന് പൊലീസ് പറഞ്ഞു.
കൊച്ചി സിറ്റി പൊലീസ് കമീഷണർ വിജയ് സാഖറെയുടെ നിർദേശപ്രകാരം െഡപ്യൂട്ടി കമീഷണർ ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ തൃക്കാക്കര അസി.കമീഷണർ ജിജിമോൻ, പനങ്ങാട് ഇൻസ്പെക്ടർ അനന്തലാൽ, ഡാൻസാഫ് എസ്.ഐ ജോസഫ് സാജൻ, പനങ്ങാട് എസ്.ഐ റിജിൻ എം.തോമസ്, എ.എസ്.ഐ രാജേഷ്, മുരളി, സി.പി.ഒ മഹേഷ്, ഗുജ്റാൾ സി.ദാസ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.