മൂവാറ്റുപുഴ : റിട്ടയർമെൻറ് ദിനത്തിൽ വേറിട്ട പ്രതിഷേധവുമായി കെ.യു. നൗഷാദ് . മൂവാറ്റുപുഴ ഉറവക്കുഴി സ്വദേശി നൗഷാദാണ് വിരമിക്കൽ ദിനത്തിൽ ലക്ഷദ്വീപ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു വേറിട്ടസമരവുമായി 22 കിലോമീറ്റർ കാൽ നടയായി സഞ്ചരിച്ചത്.
കൃഷി വകുപ്പിലെ ജീവനക്കാരനായ ഇദ്ദേഹം പതിനഞ്ചു വർഷത്തെ ഔദ്യോഗിക ജീവിതത്തിന് ശേഷം തിങ്കളാഴ്ച വൈകീട്ട് ആണ് തൊടുപുഴ കൃഷി ഓഫിസിൽനിന്നും വിരമിച്ചത്. തുടർന്ന് സഹപ്രവർത്തകരുടെ വീട്ടിൽ കൊണ്ടു വിടാമെന്ന ക്ഷണം നിരസിച്ച് തൊടുപുഴ കൃഷി ഓഫിസിൽനിന്നും മൂവാറ്റുപുഴയിലുള്ള വീട്ടിലേക്ക് നടന്നുനീങ്ങുകയായിരുന്നു.
ദേശീയപതാകയും ൈകയിലേന്തി ലക്ഷദ്വീപിനുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചു പ്ലകാർഡും ധരിച്ചാണ് 22 കിലോമീറ്റർ നടന്നത്.
ലക്ഷദ്വീപിന് വേണ്ടി വേറിട്ട സമരവുമായി ഒറ്റക്ക്നടന്നെത്തിയ നൗഷാദിന് വാഴക്കുളം ടൗണിൽ െവച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്വീകരണം നൽകി. തുടർന്ന് മൂവാറ്റുപുഴയിലെ വിവിധ കേന്ദ്രങ്ങളിലും ആളുകൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.