കൊച്ചി: ഇന്ത്യയിൽ പുതിയ 56 സി.എന്‍.ജി (കംപ്രസഡ് നാച്വറൽ ഗ്യാസ്) സ്റ്റേഷനുകള്‍കൂടി കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രഥാന് ഉദ്ഘാടനം ചെയ്തു.
സ ി.എന്‍.ജി സ്റ്റേഷനുകളില്‍ ഒരെണ്ണം കൊച്ചിയിലാണ്. ഇതോടെ കൊച്ചിയില്‍ ആകെ 10 സി.എന്‍.ജി സ്റ്റേഷനുകളായി.
13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശത്തുമായി പ്രതിദിനം ഗ്യാസ് നിറക്കാവുന്ന വാഹനങ്ങളുടെ എണ്ണം 50,000 ആകും. കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ സി.എന്‍.ജി സ്റ്റേഷനുകളുടെ എണ്ണം 947ല്‍നിന്ന് 2300 ആയി വര്‍ധിച്ചതായി മന്ത്രി പറഞ്ഞു.
ഗ്യാസ് അധിഷ്ഠിത സമ്പദ്ഘടനയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് എണ്ണ-പ്രകൃതി വാതക മന്ത്രാലയം സെക്രട്ടറി തരുണ്‍ കപൂര്‍ പറഞ്ഞു. സി.എന്‍.ജി കിറ്റോടു കൂടിയ വാഹനങ്ങള്‍ പുറത്തിറക്കാന്‍ അദ്ദേഹം വാഹന നിര്‍മാതാക്കളോട് അഭ്യര്‍ഥിച്ചു.
പ്രകൃതി വാതകത്തിെൻറ ഉപഭോഗം നിലവിലുള്ള 6.2 ശതമാനത്തില്‍നിന്ന് 2030ഓടെ 15 ശതമാനമായി ഉയരുമെന്ന് ഇന്ത്യന്‍ ഓയില്‍ ചെയര്മാന് എസ്.എം. വൈദ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.