പറവൂർ: ഓപറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. വടക്കേക്കര മാച്ചാംതുരുത്ത് കണ്ണാട്ട് പാടത്ത് വീട്ടിൽ വിപിൻ ലാലിനെയാണ് (37) വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. ജില്ല പൊലീസ് മേധാവി വിവേക് കുമാർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വടക്കേക്കര, പുത്തൻവേലിക്കര, പറവൂർ, അങ്കമാലി, ചെങ്ങമനാട്, ആലുവ പൊലീസ് സ്റ്റേഷൻ പരിധികളിൽ മോഷണം, ലൈംഗികപീഡനം തുടങ്ങി നിരവധി കേസിലെ പ്രതിയാണ്. എസ്.ഐമാരായ എം.എസ്. ഷെറി, അബ്ദുൽ റസാഖ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.എസ്. സുനിൽ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.ഓപറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി 79 പേരെ കാപ്പ ചുമത്തി ജയിലിൽ അടച്ചു. 54 പേരെ നാടുകടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.