കൊച്ചി: ലക്ഷദ്വീപിൽ വലിയ ബോട്ടുകളും ബാർജുകളുമെല്ലാം കയറ്റാനും ഇറക്കാനും നൂതന സംവിധാനമൊരുക്കി പോർട്ട് ഷിപ്പിങ് ആൻഡ് ഏവിയേഷൻ വകുപ്പ്. ഭീമാകാരമായ എയർ ബലൂൺ ഉപയോഗിച്ചാണ് ഏറെ വ്യത്യസ്ത ബാർജിങ് സൗകര്യമൊരുക്കിയത്. 12 മീറ്റർ നീളമുള്ള ബലൂൺ കാറ്റില്ലാതെ വെള്ളത്തിലിട്ട് ഇതിനുമുകളിലേക്ക് ബോട്ട് എത്തിക്കുകയും ശക്തിയേറിയ കംപ്രസർ ഉപയോഗിച്ച് ബലൂണിൽ കാറ്റ് നിറച്ചശേഷം എൻജിൻ ഉപയോഗിച്ച് കരയിലേക്ക് വലിച്ചടുപ്പിക്കുകയും ഇതിെനാപ്പം ബോട്ട് നീങ്ങുകയുമാണ് ചെയ്യുന്നത്.
100 ടൺ ഭാരമുള്ള മെക്കനൈസ്ഡ് ബാർജ് കരയിലേക്കടുപ്പിച്ച് ഇതിെൻറ പ്രവർത്തനം വിജയകരമായി നടപ്പാക്കി. നേരേത്ത വുഡൻ സ്ലിപ്പർ, എം.എസ് റോളർ തുടങ്ങിയവയാണ് കയറ്റാനും (ഹോളിങ് അപ്) ഇറക്കാനും (ലോഞ്ചിങ്) ഉപയോഗിച്ചിരുന്നത്. ഇതിൽ ഘർഷണം കൂടുതലായതുകൊണ്ട് ഏറെ പണിപ്പെട്ടാണ് കയറ്റുന്നതും ഇറക്കുന്നതും.
ദ്വീപുകൾക്കിടയിൽ യാത്ര ചെയ്യുന്ന ചെറുകപ്പലുകൾ, ഹൈസ്പീഡ് ക്രാഫ്റ്റ്, ബോട്ടുകൾ, ചെറുവള്ളങ്ങൾ തുടങ്ങിയവ ഇതിലൂടെ ഇറക്കുകയും കയറ്റുകയും ചെയ്യാം. ഒരു ചെറിയ ഷിപ്യാർഡിെൻറ പ്രവർത്തനമാണ് ഇതിലൂടെ നടക്കുന്നത്. നിലവിൽ ലക്ഷദ്വീപ് ഭരണകൂടത്തിനുകീഴിെല കപ്പലുകളും മറ്റും കൊച്ചിൻ ഷിപ്യാർഡിൽ ഡോക് ചെയ്യുന്നതിന് പ്രതിദിനം ലക്ഷങ്ങളുെട ചെലവ് വരാറുണ്ട്. ഈ സംവിധാനത്തിലൂടെ വൻ തുക ലാഭിക്കാനാവുെമന്ന് പോർട്ട് അധികൃതർ ചൂണ്ടിക്കാട്ടുന്നു. പോർട്ടിന് അനുബന്ധമായിതന്നെ റിപ്പയർ യാർഡ് ഒരുക്കുന്ന കാര്യവും ലക്ഷദ്വീപ് ഭരണകൂടം ആലോചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.