കണ്ടു... ഇഷ്ടപ്പെട്ടു... എടുക്കുന്നു...

ആ​ല​ങ്ങാ​ട്: വീ​ടു​വീ​ടാ​ന്ത​രം ക​യ​റി സാ​മ്പ​ത്തി​ക​സ​ഹാ​യം തേ​ടു​ന്ന വ​യോ​ധി​ക​ൻ വീ​ടി​ന്റെ മു​ന്നി​ലി​രു​ന്ന സൈ​ക്കി​ളു​മാ​യി ക​ട​ന്നു. പാ​നാ​യി​ക്കു​ളം പു​തി​യ​റോ​ഡി​ൽ പെ​രി​യാ​ർ​വാ​ലി ക​നാ​ലി​ന് സ​മീ​പ​മു​ള്ള കൊ​ച്ചു​പ​റ​മ്പി​ൽ നൗ​ഷാ​ദി​ന്റെ വീ​ട്ടി​ലി​രു​ന്ന സൈ​ക്കി​ളു​മാ​യാ​ണ് ക​ട​ന്നു​ക​ള​ഞ്ഞ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ 11ഓ​ടെ​യാ​ണ് സം​ഭ​വം. നൗ​ഷാ​ദി​ന്റെ മ​ക​ൾ​ക്കാ​യി അ​ഞ്ചു​മാ​സം മു​മ്പാ​ണ് സൈ​ക്കി​ൾ വാ​ങ്ങി​യ​ത്.

സം​ഭ​വം സ​മീ​പ​ത്തെ വീ​ട്ട​മ്മ ക​ണ്ട് ചോ​ദി​ച്ചെ​ങ്കി​ലും ഇ​യാ​ൾ അ​വ്യ​ക്ത​മാ​യ മ​റു​പ​ടി പ​റ​ഞ്ഞ്​ സൈ​ക്കി​ളി​ൽ നീ​ങ്ങി. വൃ​ത്തി​യാ​യി വ​സ്ത്രം ധ​രി​ച്ച​തി​നാ​ൽ ഇ​യാ​ൾ വീ​ട്ടു​കാ​രു​ടെ പ​രി​ച​യ​ക്കാ​രാ​യ ആ​രെ​ങ്കി​ലു​മാ​യി​രി​ക്കു​മെ​ന്ന് ക​രു​തി. സൈ​ക്കി​ൾ കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്ന്​ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ഴാ​ണ് നേ​ര​ത്തേ സൈ​ക്കി​ൾ ച​വി​ട്ടി വ​യോ​ധി​ക​ൻ പോ​യ വി​വ​രം വീ​ട്ടു​കാ​ർ അ​റി​ഞ്ഞ​ത്. ഇ​വ​ർ സ​മീ​പ​ത്തെ ബ​ന്ധു​വി​നെ​യും ഇ​വ​രു​ടെ നീ​റി​ക്കോ​ടു​ള്ള സ​ഹോ​ദ​ര​നെ​യും വി​വ​രം അ​റി​യി​ച്ചു.

നീ​റി​ക്കോ​ട് ഓ​ട്ടോ സ്റ്റാ​ൻ​ഡി​ലെ ഡ്രൈ​വ​റാ​യ ഇ​ദ്ദേ​ഹം റോ​ഡി​ലി​റ​ങ്ങി വീ​ക്ഷി​ക്കു​ന്ന​തി​നി​ടെ സൈ​ക്കി​ളു​മാ​യി വ​യോ​ധി​ക​ൻ വ​രു​ന്ന​തു​ക​ണ്ട്​ ചോ​ദ്യം​ചെ​യ്ത​തി​ൽ​നി​ന്നാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ സൈ​ക്കി​ളാ​ണെ​ന്ന് ബോ​ധ്യ​മാ​യ​ത്. നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പി​ടി​കൂ​ടി സൈ​ക്കി​ൾ വാ​ങ്ങി​വെ​ച്ചു. വ​യോ​ധി​ക​ൻ മാ​ന​സി​ക​നി​ല തെ​റ്റി​യ ആ​ളാ​ണെ​ന്ന്​ മ​ന​സ്സി​ലാ​യ​തോ​ടെ നാ​ട്ടു​കാ​ർ താ​ക്കീ​ത് ന​ൽ​കി വി​ട്ട​യ​ച്ചു. 67 വ​യ​സ്സ്​​തോ​ന്നി​ക്കു​ന്ന ഇ​യാ​ൾ ചെ​റാ​യി സ്വ​ദേ​ശി​യാ​ണെ​ന്നും പേ​ര് ല​ത്തീ​ഫ് എ​ന്നാ​ണെ​ന്നും ചോ​ദ്യം​ചെ​യ്യ​ലി​ൽ സ​മ്മ​തി​ച്ചു.

Tags:    
News Summary - Theft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.