ആലുവയിൽ മൂന്ന് വാഹനപകടങ്ങളിലായി ആറു വയസുകാരനും മൂന്ന് സ്ത്രീകൾക്കും പരിക്ക്

ആലുവ: മൂന്നിടങ്ങളിലുണ്ടായ വാഹനപകടങ്ങളിൽ ആറു വയസുകാരനും മൂന്ന് സ്ത്രീകൾക്കും പരിക്ക്. സ്കൂൾ വിട്ട് വീട്ടിലേക്ക്  നടന്നുപോവുകയായിരുന്ന  ആറുവയസ്സുകാരന് ബൈക്ക് ഇടിച്ചു പരിക്കേറ്റു. മുപ്പത്തടം മനക്കപ്പടിയിൽ നടന്ന അപകടത്തിൽ മുപ്പത്തടം തേവർക്കാട് വീട്ടിൽ ജയകുമാറിൻ്റെ  മകൻ ആറുവയസ്സുകാരൻ റോഹിനാണ് പരിക്കേറ്റത്.

ആലുവ തോട്ടക്കാട്ടുകര സിഗ്നലിൽ നടന്ന മറ്റൊരു അപകടത്തിൽ യുവതിക്ക്  പരിക്കുപറ്റി. സിഗ്നൽ കാത്ത്  നിർത്തിയിട്ടിരുന്ന സ്കൂട്ടറിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ കടുങ്ങല്ലൂർ പ്രതിഭ വീട്ടിൽ  സതീഷിൻ്റെ ഭാര്യ  സുജിതക്കാണ് (36) പരിക്കുപറ്റിയത്.

തോട്ടുമുഖത്ത് സ്കൂട്ടർ മറിഞ്ഞ് രണ്ടു സ്ത്രീകൾക്കും പരിക്കേറ്റു. കൊല്ലം ഉമയനെല്ലൂർ തച്ചിൻ്റെഴികം വീട്ടിൽ ബാരിയുടെ ഭാര്യ  ഷബി (42), സൗത്ത് വാഴക്കുളം മറ്റത്തിൽ വീട്ടിൽ സന്തോഷിൻ്റെ ഭാര്യ എൽജി കെ. പീറ്റർ (41) എന്നിവർക്കാണ് പരിക്കേറ്റത്. സൗത്ത് വാഴക്കുളം ഗവ. സ്കൂളിലെ അധ്യാപകരാണ് ഇരുവരും. പരിക്കേറ്റവരെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Tags:    
News Summary - accident series in aluva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.