ആലുവ: കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കുടുംബനാഥൻ ദുരിതത്തിൽ. കുന്നത്തേരി നല്ലേപ്പിള്ളി വീട്ടിൽ എൻ.എസ്. മഹേന്ദ്രനാണ് രണ്ട് വർഷമായി ഗുരുതരാവസ്ഥയിൽ കഴിയുന്നത്.
ഭാര്യയും രണ്ട് പെൺമക്കളും അമ്മയും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ടൈൽസ് തൊഴിലാളിയായ മഹേന്ദ്രൻ. 2018ൽ പ്രളയാനന്തരം ആലുവ ടൗണിൽ ഭാര്യ സംഗീത നടത്തിയിരുന്ന ബ്യൂട്ടി പാർലർ വെള്ളം കയറി നശിച്ചതിനെ തുടർന്ന് ലക്ഷങ്ങളുടെ കടക്കെണിയിലായി.
വീടിന്റെ ആധാരം ആലുവ സെൻട്രൽ ബാങ്കിൽ പണയത്തിലാണ്. കുടിശ്ശികയെ തുടർന്ന് സ്ഥലം ജപ്തി ഭീഷണിയിലാണ്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്താലാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്.
കരൾ മാറ്റ ശസ്ത്രക്രിയക്ക് 50 ലക്ഷം രൂപ വേണ്ടിവരും. അൻവർ സാദത്ത് എം.എൽ.എ, ചൂർണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് എന്നിവർ രക്ഷാധികാരികളായും പഞ്ചായത്ത് അംഗം കെ.കെ. ശിവാനന്ദൻ ചെയർമാനായും പഞ്ചായത്ത് അംഗം കെ.ദിലീഷ് കൺവീനറുമായി 51 അംഗ ചികിത്സ സഹായ സമിതി രൂപവത്കരിച്ചു.
ഐ.ഡി.ബി.ഐ ബാങ്കിന്റെ ഇടപ്പള്ളി ബ്രാഞ്ചിൽ ചികിത്സ സഹായ സമിതിയുടെയും മഹേന്ദ്രന്റെ ഭാര്യ സംഗീതയുടെയും പേരിൽ ജോയന്റ് അക്കൗണ്ടും തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 1058104000150347. ഐ.എഫ്.എസ്.സി കോഡ്: IBKL0001058.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.