ആലുവ: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് നിർമാണം അനിശ്ചിതമായി നീളുന്നതിൽ എൽ.ഡി.എഫ് ആലുവ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ഒരു വർഷംകൊണ്ട് പൂർത്തിയാക്കുമെന്നായിരുന്നു അൻവർ സാദത്ത് എം.എൽ.എയുടെ വാഗ്ദാനം.
എന്നാൽ, മൂന്നുവർഷം കഴിഞ്ഞിട്ടും പ്രവർത്തനങ്ങൾ നീളുകയാണ്. ഇതുമൂലം കോടികളുടെ സാമ്പത്തിക നഷ്ടമാണ് കെ.എസ്.ആർ.ടി.സിക്ക് ഉണ്ടായതെന്നും നേതാക്കൾ ആരോപിച്ചു.
ഒരു കോടിയോളം വാടക ലഭിച്ചിരുന്ന കെട്ടിടമാണ് പൊളിച്ചുമാറ്റിയത്. മൂന്നുവർഷം പിന്നിട്ടതോടെ വാടക ഇനത്തിൽ മൂന്നു കോടിയോളം രൂപ നഷ്ടപ്പെട്ടതായി സി.പി.എം ജില്ല കമ്മിറ്റി അംഗം വി. സലീം ആരോപിച്ചു.
വെയിലും മഴയും പൊടിശല്യവും മൂലം യാത്രക്കാർ ദുരിതത്തിലായെന്ന് എൽ.ഡി.എഫ് കൺവീനർ എം.എ. അബ്ദുൽ ഖാദറും പറഞ്ഞു. ബസ് സ്റ്റാൻഡ് നിർമാണം അനിശ്ചിതമായി നീളുന്നതിൽ എ.ടി.ഒ വി. സാധുകുമാറിനെ പ്രതിഷേധം അറിയിച്ചു.
മണ്ഡലം സെക്രട്ടറി എ. ഷംസുദ്ദീൻ, സി.പി.എം ഏരിയ സെക്രട്ടറി എ.പി. ഉദയകുമാർ, സി.പി.ഐ ജില്ല കൗൺസിൽ അംഗം പി. നവകുമാരൻ, എൽ.ഡി.എഫ് നേതാക്കളായ സലീം എടത്തല, മുരളി പുത്തൻവേലി, പി.എസ്. അശോക് കുമാർ, പി.എം. സഹീർ, രാജീവ് സഖറിയ, ഹുസൈൻ കുന്നുകര, ശിവരാജ് കോമ്പാറ, അഫ്സൽ കുഞ്ഞുമോൻ, ഇ.എം. സലീം, പോൾ വർഗീസ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.