ആലുവ: പുനരുദ്ധാരണം പൂർത്തിയായ നഗരസഭ പാർക്ക് ഉടൻ തുറക്കുമെന്ന് ചെയർമാൻ എം.ഒ. ജോൺ പറഞ്ഞു. വർഷങ്ങളായി നശിച്ചുകിടന്ന പാർക്ക് അപ്പോളോ ടയേഴ്സ് കമ്പനിയുടെ സഹായത്തോടെയാണ് പുനരുദ്ധരിച്ചത്. നഗരസഭയും കമ്പനിയും ചേർന്ന് 72 ലക്ഷത്തോളം രൂപയാണ് പുനർനിർമാണത്തിന് ചെലവഴിച്ചത്. അപ്പോളോ ടയേഴ്സ് സി.എസ്.ആർ ഫണ്ടിൽനിന്ന് 35 ലക്ഷവും നഗരസഭയുടെ തനത് ഫണ്ടിൽനിന്ന് 15 ലക്ഷവും ചെലഴിച്ചാണ് പാർക്ക് നവീകരണം ആരംഭിച്ചത്. പിന്നീട് നഗരസഭ 27 ലക്ഷത്തോളംകൂടി ചെലവഴിച്ചു. പാർക്ക് ജവഹർലാൽ നെഹ്റു മുനിസിപ്പൽ പാർക്ക് എന്ന് പുനർനാമകരണവും ചെയ്യുന്നുണ്ട്. വ്യത്യസ്തയിനം അലങ്കാരച്ചെടികളാണ് പാർക്കിലെ മുഖ്യ ആകർഷണം. കൂടാതെ ഓപൺ ജിംനേഷ്യവും കുട്ടികളുടെ പാർക്കുമുണ്ട്.
പ്രവേശനം സൗജന്യമാണ്. എന്നാൽ, കുട്ടികളുടെ കളിയുപകരണങ്ങൾക്ക് നിശ്ചിത ഫീസ് നൽകേണ്ടിവരും. കാർ പാർക്കിങ്ങിനും സൗകര്യമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.