ആലുവ-പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി റോഡ്; പുനരുദ്ധാരണം ഒരാഴ്ചക്കുള്ളിൽ തുടങ്ങാമെന്ന് വാട്ടർ അതോറിറ്റി

ആ​ലു​വ: പാ​ടെ ത​ക​ർ​ന്ന ആ​ലു​വ-​പെ​രു​മ്പാ​വൂ​ർ കെ.​എ​സ്.​ആ​ർ.​ടി.​സി റോ​ഡി​ന്‍റെ പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ തു​ട​ങ്ങാ​മെ​ന്ന് വാ​ട്ട​ർ അ​തോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ ഹൈ​കോ​ട​തി​യെ അ​റി​യി​ച്ചു. തോ​ട്ടു​മു​ഖം മു​ത​ൽ പ​ക​ലോ​ര​മ​റ്റം വ​രെ ഭാ​ഗ​മാ​ണ് പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​ത്. നി​ല​വി​ലു​ള്ള കാ​ലാ​വ​സ്ഥ സാ​ഹ​ച​ര്യ​ങ്ങ​ൾ കാ​ര​ണം പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ർ​ത്ത​നം പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. കാ​ലാ​വ​സ്ഥ സാ​ഹ​ച​ര്യ​ങ്ങ​ൾ അ​നു​സ​രി​ച്ച് ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ പ്ര​വ​ർ​ത്തി പൂ​ർ​ത്തി​യാ​ക്കാ​ൻ എ​ല്ലാ ന​ട​പ​ടി​ക​ളും എ​ടു​ക്കു​മെ​ന്ന്​ വാ​ട്ട​ർ അ​തോ​റി​റ്റി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ കോ​ട​തി​യെ അ​റി​യി​ച്ചു.

പി.​ഡ​ബ്ല്യു.​ഡി സൂ​പ്ര​ണ്ട് എ​ൻ​ജി​നീ​യ​റും വാ​ട്ട​ർ അ​തോ​റി​റ്റി​യി​ലെ സൂ​പ്ര​ണ്ടി​ങ് എ​ൻ​ജി​നീ​യ​റും പ്ര​ശ്നം വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ക്കാ​ൻ ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് കോ​ട​തി നി​ർ​ദേ​ശി​ച്ചു. ആ​ലു​വ-​മൂ​ന്നാ​ർ റോ​ഡ് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് റോ​ഡ് സം​ര​ക്ഷ​ണ ജ​ന​കീ​യ സ​മി​തി ചെ​യ​ർ​മാ​ൻ മ​രി​യ അ​ബു സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ് ഹൈ​കോ​ട​തി ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രോ​ട് കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ, മ​ഴ​യ​ട​ക്ക​മു​ള്ള പ്ര​ശ്ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ക​യും ഒ​രാ​ഴ്ച്ച​ക്കു​ള്ളി​ൽ പ​ണി​ക​ൾ ആ​രം​ഭി​ക്കാ​മെ​ന്ന് അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

വി​ധി​യെ റോ​ഡ് ജ​ന​കീ​യ സ​മി​തി എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി സ്വാ​ഗ​തം ചെ​യ്തു. ര​ക്ഷാ​ധി​കാ​രി അ​ബ്ദു​ൽ വ​ഹാ​ബ്, ചെ​യ​ർ​പേ​ഴ്സ​ൻ മ​രി​യ അ​ബു, ക​ൺ​വീ​ന​ർ സ​ലാം ആ​യ​ത്ത്, ഇ​സ്മാ​യി​ൽ ചെ​ന്താ​ര, അ​ബ്ദു​ൽ അ​സീ​സ്, ജാ​ഫ​ർ, ജോ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Aluva-perumbavoor ksrtc road Development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.