ആലുവ: തുരുത്ത് റെയിൽവേ നടപ്പാലം അന്തർ സംസ്ഥാനക്കാരുൾപ്പെടെയുള്ള സാമൂഹിക വിരുദ്ധർ കൈയേറുന്നു. ഇക്കൂട്ടർ സംഘം ചേർന്ന് പാലത്തിന്റെ കൈവരികളിൽ ഇരിക്കലും നിൽക്കലും പതിവായി. ഇതോടെ നാട്ടുകാർ പാലത്തിലൂടെ സഞ്ചരിക്കാൻ കഴിയാതെ ബുദ്ധിമുട്ടുകയാണ്.
വൈകുന്നേരങ്ങളിലും രാത്രിയും ഇവരുടെ താവളമാകുകയാണ് ഇവിടം. മദ്യത്തിനും മയക്കുമരുന്നിനും അടിപ്പെട്ടവരടക്കമുള്ളവർ നടപ്പാത കേന്ദ്രീകരിച്ച് വിലസുമ്പോൾ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന സ്ത്രീ തൊഴിലാളികളും, വിദ്യാർഥിനികളും ഭയപ്പാടിലാണ്. നടപ്പാലത്തിലും സമീപത്തും ആവശ്യത്തിന് വെളിച്ചമില്ലാത്തതും ഇവരുടെ സ്വൈര്യ വിഹാരം സുഗമമാക്കുന്നു. തുരുത്ത് ഗ്രാമത്തിലെ ജനങ്ങളാണ് ഈ നടപ്പാലത്തിലൂടെ സഞ്ചരിക്കുന്നവരിൽ ഭൂരിഭാഗം പേരും. ഏറെ പ്രതിഷേധങ്ങളെ തുടർന്ന് രണ്ട് വർഷം മുമ്പാണ് അപകടാവസ്ഥയിലായിരുന്ന ഈ നടപ്പാലം റെയിൽവേ പുനരുദ്ധരിച്ചത്. നടപ്പാലത്തിലെ സാമൂഹിക വിരുദ്ധ ശല്യം അവസാനിപ്പിക്കാൻ നടപടി ആവശ്യപ്പെട്ട് തുരുത്ത് സമന്വയ ഗ്രാമവേദി ആലുവ റൂറൽ എസ്.പിക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.