ആലുവ: സ്വകാര്യ കെട്ടിടത്തിലേക്ക് വൈദ്യുതി ലൈൻ വലിക്കുന്നതിന്റെ മറവിൽ റോഡരികിൽ നിൽക്കുന്ന തണൽമരം വെട്ടിമാറ്റാൻ ശ്രമിച്ചതിനെ ചൊല്ലി സംഘർഷം. ആലുവ മാർക്കറ്റ് പ്രദേശത്ത് ദേശീയപാത സർവിസ് റോഡിനോട് ചേർന്നുള്ള മരമാണ് വെട്ടിമാറ്റാൻ ശ്രമിച്ചത്. നഗരമധ്യത്തിൽ നിരവധി പേർക്ക് തണലേകുന്ന മരമാണിത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി മരം പൂർണമായി വെട്ടുന്നതിനെ ഓട്ടോ ഡ്രൈവർമാർ തടഞ്ഞു. എന്നാൽ, ഓട്ടോ ഡ്രൈവർമാർക്ക് നേരെ കെ.എസ്.ഇ.ബി കരാറുകാരൻ ഭീഷണി മുഴക്കിയെന്നും ആക്ഷേപമുണ്ട്. പിന്നീട് പൊലീസ് എത്തി കൊമ്പുകൾ മാത്രം മുറിച്ചാൽ മതിയെന്ന് വ്യക്തമാക്കിയതോടെയാണ് സംഘർഷം ഒഴിവായത്. മാർക്കറ്റ് മുതൽ ബൈപാസ് കവല വരെ മിക്ക മരങ്ങളുടെയും കൊമ്പുകൾ വൈദ്യുതി ലൈനിൽ തട്ടിയിട്ടുണ്ട്. എന്നിട്ടും ഈ ഒരു മരം മാത്രം പൂർണമായി വെട്ടിമാറ്റാൻ ശ്രമിക്കുന്നത് സ്വകാര്യ കെട്ടിട ഉടമകൾക്ക് വേണ്ടിയാണെന്ന് ഓട്ടോ ഡ്രൈവർമാർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.