ആലുവ: നഗരമധ്യത്തിലെ പള്ളിയിലെത്തിയ ആൾ പ്രാർഥനയിൽ ഏർപ്പെട്ട യുവാവിന്റെ ബാഗ് കവർന്നു. ആലുവ സെൻട്രൽ ജുമാമസ്ജിദിൽ തിങ്കളാഴ്ച രാത്രി 8.30 നും ഒമ്പതിനും ഇടയിലാണ് സംഭവം. മൊബൈൽ ടെക്നീഷ്യന്റെ ഐഫോൺ ഉൾപ്പെടെ മൂന്ന് മൊബൈൽ ഫോണുകൾ അടങ്ങിയ ബാഗാണ് കവർച്ച ചെയ്തത്. ആലുവ റെയിൽവേ സ്റ്റേഷൻ റോഡിലെ മൊബൈൽ സർവിസ് കടയിലെ ജീവനക്കാരനായ യുവാവിന്റെ ബാഗാണ് നഷ്ടപ്പെട്ടത്.
ഇയാളെ പിന്തുടർന്ന് പള്ളിയിലെത്തുകയായിരുന്നു മോഷ്ടാവ്. കടും നീല ടീ ഷർട്ടും ഇളം നീല ജീൻസും അണിഞ്ഞ മോഷ്ടാവ് മറ്റുള്ളവർ പ്രാർഥനയിൽ ഏർപ്പെട്ടിരിക്കെയാണ് ബാഗുമായി കടന്നത്. കടയിൽ റിപ്പയറിങിന് കൊണ്ടുവന്ന ഫോണുകൾ തിരിച്ച് ഉടമകൾക്ക് നൽകാൻ കൊണ്ടുപോകുന്നതിനിടയിലാണ് സംഭവം. മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ മസ്ജിദിലെ കാമറയിൽ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങൾ സഹിതം ആലുവ പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.