ബ്രൗൺഷുഗറുമായി ബംഗാൾ സ്വദേശി പിടിയിൽ

ആലുവ: പശ്ചിമബംഗാളിൽനിന്ന്​ കൊണ്ടുവന്ന 18 ഗ്രാം ബ്രൗൺഷുഗറുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ.

ചലാം ശൈഖിനെയാണ് (33) ആലുവ എക്‌സൈസ് സി.ഐ ജി. കൃഷ്ണകുമാറും സംഘവും ചാലക്കലിൽനിന്ന് പിടികൂടിയത്. ചെറുപൊതികളിലാക്കി പൊതി ഒന്നിന് 500 രൂപക്കാണ് വിറ്റിരുന്നത്​. അന്തർ സംസ്ഥാന തൊഴിലാളികളും മലയാളികളായ യുവാക്കളുമാണ് പ്രധാന ഇടപാടുകാർ.

38 പൊതികളിലാക്കിയതും പൊതികളിലാക്കാൻ സൂക്ഷിച്ച 16 ഗ്രാം ബ്രൗൺഷുഗറുമാണ് പിടികൂടിയത്. ലക്ഷങ്ങൾ വിലമതിക്കും. മുമ്പ്​ പലതവണ മയക്കുമരുന്ന് കേസുകളിൽ പിടിയിലായി ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്​. കൽപണിക്കാരൻ എന്ന വ്യാ​േജന ചാലക്കലിൽ വീട് തരപ്പെടുത്തി കുടുംബസമേതം താമസിക്കുകയാണ്​.

പ്രതിയെ കോടതി റിമാൻഡ് ചെയ്തു. പരിശോധനയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ റോയ് എം. ജേക്കബ്, പ്രിവൻറിവ് ഓഫിസർമാരായ സി.ബി. രഞ്ചു, പി.കെ. ഗോപി, സിവിൽ എക്‌സൈസ് ഓഫിസർമാരായ എം.എം. അരുൺകുമാർ, സജോ വർഗീസ്, പി.ജി. അനൂപ്, പി.എസ്. ബസന്ത്കുമാർ, എൻ.എൽ. അഖിൽ, ബിജുപോൾ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Bengal native arrested with brown sugar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.