ആലുവ: ഗുരുതരമായ മഞ്ഞപ്പിത്തം ബാധിച്ച് കരൾ രോഗം പിടിപെട്ട ബസ് തൊഴിലാളി ചികിത്സാ സഹായം തേടുന്നു. കടുങ്ങല്ലൂർ മണിയേലിപ്പടി വാട്ടപ്പിള്ളി വീട്ടിൽ വി.ടി. ഷാജിയാണ് (47) കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി സുമനസുകളുടെ സഹായം തേടുന്നത്. രണ്ടുമക്കളുടെ പിതാവാണ്.
മകൻ ശ്രീഹരി പത്തുവർഷമായി ഹൃദ്രോഗ ബാധിതനായി ചികിത്സയിലായിരുന്നു. വീട് പണയപ്പെടുത്തിയാണ് മകന്‍റെ ചികിത്സ നടത്തിയത്. മകന്‍റെ അസുഖം ഭേദമായപ്പോഴാണ് ഷാജിക്ക് അസുഖം തുടങ്ങിയത്. ഭാര്യയും വൃദ്ധയായ മാതാവും അടങ്ങുന്ന അഞ്ചംഗ കുടുംബം ജീവിതത്തിനും ചികിത്സക്കും വളരെയധികം ബുദ്ധിമുട്ടുകയാണ്.
വെല്ലൂർ സി.എം.സിയിൽ വെന്‍റിലേറ്ററിൽ കഴിയുന്ന ഷാജിയുടെ ചികിത്സാ ചെലവിന് ഏകദേശം 30 ലക്ഷം രൂപയെങ്കിലും വേണ്ടിവരും. ഷാജിയുടെ കുടുംബം സാമ്പത്തികമായി തകർച്ചയുടെ വക്കിലാണ്.
ഷാജിയുടെ ചികിത്സാ സഹായത്തിന് നാട്ടുകാരുടെ നേതൃത്വത്തിൽ കുടുങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് സുരേഷ് മുട്ടത്തിൽ, കടുങ്ങല്ലൂർ സഹകരണ ബാങ്ക് പ്രസിഡൻറ് അഡ്വ. എസ്. അജിത്കുമാർ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ആർ. രാമചന്ദ്രൻ, എഡ്രാക് കടുങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറി എം.പി.ഉദയൻ എന്നിവർ രക്ഷാധികാരികളായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
പഞ്ചായത്ത് അംഗം ബേബി സരോജം (ചെയർപേഴ്സൺ - 9995123971), കെ.ആർ. രൂപേഷ് (ജന.കൺ.), ബി. അശോകൻ (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. വി.ടി. ഷാജി ചികിത്സ സഹായ സമിതിയുടെ പേരിൽ ഫെഡറൽ ബാങ്ക് മുപ്പത്തടം ശാഖയിൽ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 18410200004381, ഐ.എസ്.എഫ്.ബി കോഡ് - എഫ്.ഡി.ആർ.എൽ0001841.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.