അർബുദ പെൻഷന് അപേക്ഷിക്കാൻ സർക്കാർ മെഡിക്കൽ ഓഫിസറുടെ സർട്ടിഫിക്കറ്റ് മതി

ആലുവ:  അർബുദ രോഗികൾക്ക് പെൻഷന് അപേക്ഷിക്കാൻ സമീപത്തെ സർക്കാർ ആശുപത്രിയിലെ മെഡിക്കൽ ഓഫിസറുടെ സർട്ടിഫിക്കറ്റ് മതിയെന്ന് സർക്കാർ ഉത്തരവ്. നിലവിൽ പെൻഷന് അപേക്ഷിക്കുന്നതിനും നിലവിൽ ലഭിച്ച് കൊണ്ടിരിക്കുന്ന പെൻഷൻ വർഷത്തിൽ  പുതുക്കുന്നതിനും  ഓങ്കോളജി ഡോക്ടറുടെ സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന നേരത്തെ ഉണ്ടായിരുന്നു. ഇതുമൂലം  രോഗികളായ പലർക്കും പെൻഷന് അപേക്ഷിക്കുന്നതിനും പുതുക്കുന്നതിനുമായി ദീർഘ ദൂരം യാത്ര ചെയ്ത് ഓങ്കോളജി ഡോക്ടറുടെ  സർട്ടിഫിക്കറ്റ് വാങ്ങേണ്ട അവസ്ഥയുണ്ടായിരുന്നു. ഇത് അർബുദ രോഗികൾക്ക് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. 

വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകൾ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ മെഡിക്കൽ കോളജിലേയും ആശുപത്രികളിലെയും ഡോക്ടർമാർക്ക് സർട്ടിഫിക്കറ്റ് നൽകാൻ സർക്കാർ അനുവാദം നൽകിയത്. ദൂരയാത്ര സർട്ടിഫിക്കറ്റ് വാങ്ങാൻ പ്രയാസമുള്ളതിനാൽ നിരവധി പേരുടെ പെൻഷൻ മുടങ്ങി കിടക്കുകയാണ്. ഇങ്ങനെയുള്ളവർക്കും പുതിയതായി അർബുദ പെൻഷന് അപേക്ഷിക്കുന്നവർക്കും സർക്കാറിൻറെ പുതിയ ഉത്തരവ് സഹായകമാകും. 

Tags:    
News Summary - Cancer Pension

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.