അന്വേഷണ മികവിന് അനുമോദനം

ആലുവ: മികച്ചരീതിയിൽ അന്വേഷണം നടത്തി കുറ്റവാളികളെ വളരെ പെട്ടെന്ന് പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥരെ അനുമോദിച്ചു. റൂറൽ ജില്ല പൊലീസ് ആസ്ഥാനത്ത് നടന്ന കേസുകളുടെ പ്രതിമാസ അവലോകന യോഗത്തിലാണ് ഉദ്യോഗസ്ഥരെ ജില്ല പൊലീസ് മേധാവി കെ. കാർത്തിക് അനുമോദനപത്രം നൽകി ആദരിച്ചത്. ചെങ്ങമനാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കവർച്ച കേസിലെയും പെരുമ്പാവൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കൊലപാതക കേസിലെയും പ്രതികളെ പിടികൂടിയ അന്വേഷണ സംഘാംഗങ്ങൾക്കും ഈ കേസുകളിൽ ഇവരെ സഹായിച്ച സൈബർ സെൽ ഉദ്യോഗസ്ഥർക്കുമാണ് അനുമോദനപത്രം നൽകിയത്.

ചെങ്ങമനാട് സ്റ്റേഷനിലെ ഇൻസ്പെക്ടർ എസ്.എം. പ്രദീപ് കുമാർ, എസ്.ഐമാരായ പി.ജെ. കുര്യാക്കോസ്, പി.ബി. ഷാജി, എ.എസ്.ഐമാരായ എ.ബി. സിനിമോൻ, ഇ.കെ. രാജേഷ് കുമാർ, സി.പി.ഒമാരായ ലിൻസൻ പൗലോസ്, കെ.പി. സെബാസ്റ്റ്യൻ, കെ.ആർ. കൃഷ്ണരാജ്, കെ.എച്ച്. സജിത്ത്, ജോയ് വർഗീസ്, പെരുമ്പാവൂർ സ്റ്റേഷനിലെ ഇൻസ്പെക്ടർ ആർ. രഞ്ജിത്ത്, എസ്.ഐ ബെർട്ടിൻ ജോസ്, എ.എസ്.ഐ എൻ.കെ. ബിജു, എസ്.സി.പി.ഒമാരായ നൗഷാദ്, ചിഞ്ചു കെ. മത്തായി, സൈബർ സെല്ലിലെ എം.എസ്. സിജു, ജോജോ ജോർജ് എന്നിവർക്കാണ് അനുമോദനപത്രം ലഭിച്ചത്.

Tags:    
News Summary - Commendation for investigative excellence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.