ആലുവ: എസ്.എസ്.എൽ.സി പരീക്ഷയിൽ കീഴ്മാട് അന്ധവിദ്യാലയത്തിന് സമ്പൂർണ വിജയം. അന്തേവാസികളായ അഞ്ച് വിദ്യാർഥികളാണ് കുട്ടമശ്ശേരി ഗവ. സ്കൂളിൽ പഠിച്ച് പരീക്ഷ എഴുതിയത്.
ഇതിൽ രണ്ടുപേർക്ക് മുഴുവൻ വിഷയത്തിനും എ പ്ലസ് ലഭിച്ചു. വലപ്പാട് സ്വദേശിനി നർമദ രവി, മതിലകം സ്വദേശിനി പി.എം. ഫാത്തിമ എന്നിവരാണ് മുഴുവൻ വിഷയത്തിനും എ പ്ലസ് നേടിയത്. പൂർണമായും കാഴ്ചശക്തിയില്ലാത്ത ഫാത്തിമ രണ്ടാം ക്ലാസ് മുതലും 90 ശതമാനത്തോളം കാഴ്ചക്കുറവുള്ള നർമദ രവി അഞ്ചാം ക്ലാസ് മുതലുമാണ് അന്ധവിദ്യാലയത്തിൽ പഠനം ആരംഭിച്ചത്. ഇരുവരും സംസ്ഥാന വനിത അന്ധ ക്രിക്കറ്റ് ടീം അംഗങ്ങളാണ്. പറവൂർ സ്വദേശിയായ സി.ബി. ആകാശ്, പെരിന്തൽമണ്ണ സ്വദേശിയായ അനിൽ കോശി, മേരി ഹെലൻ എന്നിവരാണ് മറ്റു വിജയികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.