ആലുവ: ഗ്രാമീണ പ്രദേശത്തെ റെയിൽവേ സ്റ്റേഷനായ ചൊവ്വരയിൽ യാത്രക്കാർക്ക് ‘റെഡ് സിഗ്നൽ’. ഈ റെയിൽവേ സ്റ്റേഷനിൽ നിർത്തുന്ന ട്രെയിനുപോലും അവിടെനിന്ന് ടിക്കറ്റ് ലഭിക്കുകയില്ല. ഞായറാഴ്ച രാവിലെ ഗുരുവായൂർ പാസഞ്ചറിന് പോകാനായി ചൊവ്വര റെയിൽവേ സ്റ്റേഷനിലെത്തിയ കുടുംബത്തിന് ടിക്കറ്റ് ലഭിച്ചില്ല. പിന്നീട് ആലുവയിലെത്തി മറ്റൊരു ട്രെയിനിൽ യാത്ര ചെയ്യണ്ടിവന്നു.
ആലുവ റെയിൽവേ സ്റ്റേഷനോട് ചേർന്നുള്ള ചൊവ്വര റെയിൽവേ സ്റ്റേഷനിൽ ടിക്കറ്റ് വിതരണമടക്കമുള്ള കാര്യങ്ങൾ ഇപ്പോൾ സ്വകാര്യ ഏജൻസിയാണ് കൈകാര്യം ചെയ്യുന്നത്. ഇതുമൂലം കുത്തഴിഞ്ഞ അവസ്ഥയിലാണ് പ്രവർത്തനം. നിരവധി യാത്രക്കാർക്ക് പ്രയോജനമായിരുന്ന റെയിൽവേ സ്റ്റേഷനോട് അവഗണനയാണ്. കമ്പ്യൂട്ടർ സംവിധാനം പോലും സ്റ്റേഷനിൽ ഇല്ല.
കോട്ടയം-നിലമ്പൂർ ഉൾപ്പെടെ വിവിധ പാസഞ്ചർ ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ് അനുവദിച്ചിട്ടില്ല. സാധാരണക്കാരായ നൂറുകണക്കിന് ആളുകളുടെ യാത്രാമാർഗമാണ് ഇതുമൂലം ഇല്ലാതായത്.
ചൊവ്വര റെയിൽവേ സ്റ്റേഷന്റെ ദുരവസ്ഥക്ക് പരിഹാരം കാണണമെന്നും കോട്ടയം-നിലമ്പൂർ ഉൾപ്പെടെ പാസഞ്ചർ ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്നും പാസഞ്ചേഴ്സ് ഫോറം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.