അസ്ഹറുൽ ഉലൂം കോളജ് ഓഫ് ഇസ്‌ലാമിക് ആൻഡ് ലിംഗ്വിസ്റ്റിക് സ്റ്റഡീസിൽ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി. ആരിഫലി വിദ്യാർഥികളോട് സംവദിക്കുന്നു

വിശ്വ പൗരത്വത്തിലേക്കുയരാൻ വിദ്യാഭ്യാസം പഠിതാക്കളെ സജ്ജമാക്കണം -ടി. ആരിഫലി

ആലുവ: വിവേചനവും വിഭാഗീയതയും ആഗോളതലത്തിൽ പിടിമുറുക്കിയ ഇക്കാലത്ത് വിശാല മാനവികത ഉയർത്തിപ്പിടിക്കുന്ന വിശ്വ പൗരന്മാരായി വിദ്യാർഥികൾ മാറേണ്ടതുണ്ടെന്നും വിദ്യാഭ്യാസം അതിനവരെ സജ്ജമാക്കേണ്ടതുണ്ടെന്നും ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യ സെക്രട്ടറി ജനറൽ ടി. ആരിഫലി അഭിപ്രായപ്പെട്ടു.

അസ്ഹറുൽ ഉലൂം കോളജ് ഓഫ് ഇസ്‌ലാമിക് ആൻഡ് ലിംഗ്വിസ്റ്റിക് സ്റ്റഡീസിൽ പ്രതിഭയോടൊപ്പം എന്ന പരിപാടിയിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. സമാഹൃത വിവരങ്ങളെ സ്വയം പഠനത്തിലൂടെ അറിവുകളാക്കി മാറ്റുന്ന ജ്ഞാനികൾ കലാലയങ്ങളിൽ നിന്ന് വളർന്നു വരേണ്ടതുണ്ടെന്നും ആരിഫലി പറഞ്ഞു.

റെക്ടർ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അസി. സെക്രട്ടറി എൻ.എം. അബ്ദുൽ റഹ്മാൻ, എം.എം. അബ്ദുൽ അസീസ്, ജമാൽ പാനായിക്കുളം, വി.എ. ഇബ്രാഹിം കുട്ടി, സാഹിർ ഗ്രീൻ എന്നിവർ സംസാരിച്ചു. 

Tags:    
News Summary - Education should equip learners to ascend to universal citizenship says T Arif Ali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.