ആലുവ: അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തിൽ ബോധവത്കരണ സൈക്കിൾ റാലിയുമായി റൂറൽ ജില്ല പൊലീസ്. വിവിധ സൈക്കിൾ ക്ലബ്ബുകളുടെ സഹകരണത്തോടെ അത്താണിയിൽ നിന്നാരംഭിച്ച റാലി ജില്ല പൊലീസ് മേധാവി വിവേക് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ പങ്കെടുത്തവർ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. നൂറിലേറെ പേർ അണിനിരന്ന റാലി ആലുവ മെട്രോ സ്റ്റേഷനിൽ സമാപിച്ചു. ഡിവൈ.എസ്.പിമാരായ പി.പി.ഷംസ്, എ.പ്രസാദ്, ഇൻസ്പെക്ടർ സോണി മത്തായി എന്നിവർ പങ്കെടുത്തു. എയർപോർട്ട് റൈഡേഴ്സ്, മുസരിസ് സൈക്ലിസ്റ്റ് ക്ലബ്, കാലടി സൈക്കിൾ സഫാരി, ആർ.ആർ.ആർ സൈക്കിൾ ക്ലബ് എന്നീ ക്ലബുകളാണ് സൈക്കിൾ റാലിയുടെ ഭാഗമായത്.
ശ്രീമൂലനഗരം: ചൊവ്വര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സി. മാർട്ടിൻ, വാർഡ് മെംബർ കെ.പി. സുകുമാരൻ, പി.ടി.എ. പ്രസിഡന്റ് മഞ്ജു നവാസ്,പ്രധാനാധ്യാപിക ഷീല എന്നിവർ നേതൃത്വം നൽകി.
ചെറായി: പള്ളിപ്പുറം സെൻറ്.മേരീസ് ഹൈസ്ക്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം വിവിധ പരിപാടികളോടെ നടത്തി. ബാല സാഹിത്യകാരൻ സിപ്പി പള്ളിപ്പുറം ലഹരി വിരുദ്ധ സന്ദേശം നൽകി. പ്രധാന അധ്യാപകൻ സേവ്യർ പുതുശ്ശേരി അധ്യക്ഷത വഹിച്ചു. പൂർവ്വ വിദ്യാർഥി സംഘടനയായ സോസയുടെ വൈസ് പ്രസിഡൻറ് ഡോ.അബ്ദുൾ കരീം സംസാരിച്ചു. കുട്ടികൾ ലഹരിയുടെ ദൂഷ്യ ഫലങ്ങൾ വിവരിക്കുന്ന വിവിധ പരിപാടികൾ അവതരിപ്പിച്ചു. മിനി. സി. എ. ,നിമ്മി ജോയ് എന്നിവർ സംസാരിച്ചു. നവനീത് ടി.എസ്., ഫസീല പി.എ. എന്നിവർ നേതൃത്വം നൽകി. വിദ്യാർഥികൾ ലഹരി വിരുദ്ധ റാലി നടത്തി. പള്ളിപ്പുറം ലിറ്റിൽ ഫ്ലവർ യു.പി സ്കൂളിൽ ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ബോധവത്കരണ സൈക്കിൾ റാലി, പോസ്റ്റർ, പ്രസംഗം , കവിത എന്നീ മത്സരങ്ങൾ നടത്തി. ഹെഡ്മിസ്ട്രസ് മേരിഷീന ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പറവൂർ: ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് മന്നം ഇസ് ലാമിക് യു.പി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണവും റാലി നടത്തി. പ്രധാനാധ്യാപിക സനൂജ ഉദ്ഘാടനം ചെയ്തു. വിദ്യാർഥി അസ്ന എം. അഷ്റഫ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫാത്തിമ റൈഹാൻ ലഹരി വിരുദ്ധ ഗാനം ആലപിച്ചു. അഹ്യാൻ, ഹബീബ് എന്നീ വിദ്യാർഥികൾ ലഹരി വിരുദ്ധ പ്രഭാഷണം നടത്തി.
പറവൂർ: ലഹരി വിരുദ്ധദിനത്തിൽ സംസ്ഥാന യുവജന ക്ഷേമ ബോർഡ് ജില്ല കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മയക്കുമരുന്നിനെതിരെ ജനകീയ സദസ്സ് സംഘടിപ്പിച്ചു. യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ എസ്. സതീഷ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രോഗ്രാം ഓഫിസർ ആർ. പ്രജിഷ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ്, കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷാജി, ജില്ല യൂത്ത് കോഓഡിനേറ്റർ എ.ആർ. രഞ്ജിത്ത്, അവളിടം ജില്ല കോഓഡിനേറ്റർ മീനു സുകുമാരൻ, എൻ.എസ്. മനോജ് എന്നിവർ സംസാരിച്ചു. ഷിബിൻ ഷാജി വർഗീസ് ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി.
പറവൂർ: ചേന്ദമംഗലം മഹല്ല് ഖുവ്വതുൽ ഇസ്ലാം മദ്റസ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ലോക ലഹരി വിരുദ്ധ ദിനം ആചരിച്ചു. സമീർ അൽഹസനി പൊന്നാനി ലഹരി വിരുദ്ധ സന്ദേശം നൽകി. ജമാഅത്ത് സെക്രട്ടറി ഷംസുദ്ദീൻ കളങ്കര പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മഹല്ല് ഖതീബ് ശിഹാബ് ബാഖവി, വൈസ് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് തലക്കാട്ട്, കുഞ്ഞുമുഹമ്മദ് മമ്മസ്രായില്ലത്ത് എന്നിവർ സംസാരിച്ചു.
പറവൂർ : ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നാടെങ്ങും വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് പറവൂർ സെന്റ് അലോഷ്യസ് ഹൈസ്കൂളിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. വാർഡ് കൗൺസിലർ എം.കെ. ബാനർജി ഉദ്ഘാടനം ചെയ്തു. ബ്രദർ ജിൻഡൊ കടയിലാൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ പി.ആർ. സുനിൽ സംസാരിച്ചു. സ്കൗട്ട് ആൻഡ് ഗൈഡ്സ് സ്റ്റുഡന്റ്സ് പൊലീസ് കാഡറ്റ്, റെഡ്
ക്രോസ് എന്നിവയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലി നടത്തി. കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി വരാപ്പുഴ അതിരൂപതയുടെ ആഭിമുഖ്യത്തിൽ കൂനമ്മാവിൽ പ്രതിഷേധ സമരം നടത്തി. ഫാ. ടോണി ജോസഫ് കർവലിയോ ഉദ്ഘാടനം ചെയ്തു. ഫെറോന പ്രസിഡന്റ് ദേവസി വൈ. മേലി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡേവീസ് കല്ലൂർ, ഔസേപ്പുക്കുട്ടി കുരിശുങ്കൽ, സിസിലി ജോസഫ് എന്നിവർ സംസാരിച്ചു.
എടവനക്കാട് :അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് എടവനക്കാട് എസ്.ഡി. പി.വൈ കെ.പി.എം ഹൈസ്കൂളില്‍ രക്ഷകര്‍ത്താക്കള്‍ക്ക് ലഹരി വിരുദ്ധ ബോധവത്കരണവും വിദ്യാർഥികളുടെ ലഹരി വിരുദ്ധ റാലിയും നടത്തി. സ്കൂളിലെ എൻ.സി.സി, സ്റ്റുഡന്റ് പൊലീസ്, ജൂനിയര്‍ റെഡ്ക്രോസ്, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, ലിറ്റില്‍ കൈറ്റ്സ് എന്നീ കേഡറ്റ് വിഭാഗങ്ങളുടെയും ലഹരിവിരുദ്ധ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിലാണ് ലഹരിവിരുദ്ധ റാലി നടത്തിയത്. വൈപ്പിന്‍ ബ്ലോക്ക്പഞ്ചായത്ത് മെംബര്‍ പി.എന്‍. തങ്കരാജ് ഉദ്ഘാടനം ചെയ്തു.
എടവനക്കാട് ഗ്രാമപഞ്ചായത്ത് മെംബര്‍ കെ.ജെ. ആല്‍ബി വിദ്യാർഥികള്‍ക്ക് ലഹരിവിരുദ്ധ സന്ദേശം നല്കി. പി.ടി.എ പ്രസിഡന്റ് കെ.എ അബ്ദുള്‍ റസാഖ്, ഹെഡ്മിസ്ട്രസ് സി. രത്നകല, നേവല്‍ എൻ.സി.സി സെക്കൻഡ് ഓഫിസര്‍ സുനില്‍ മാത്യു, ലഹരി വിരുദ്ധ ക്ലബ് കണ്‍വീനര്‍ ജോര്‍ജ് അലോഷ്യസ് എന്നിവര്‍ സംബന്ധിച്ചു.
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനത്തിൽ ബോധവത്കരണ സൈക്കിൾ റാലിയുമായി റൂറൽ ജില്ല പൊലീസ്. വിവിധ സൈക്കിൾ ക്ലബുകളുടെ സഹകരണത്തോടെ അത്താണിയിൽ നിന്നാരംഭിച്ച റാലി ജില്ല പൊലീസ് മേധാവി വിവേക് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ചടങ്ങിൽ പങ്കെടുത്തവർ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. നൂറിലേറെ പേർ അണിനിരന്ന റാലി ആലുവ മെട്രോ സ്റ്റേഷനിൽ സമാപിച്ചു. ഡി.വൈ.എസ്.പി മാരായ പി.പി. ഷംസ്, എ.പ്രസാദ് , ഇൻസ്പെക്ടർ സോണി മത്തായി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.