ആലുവ: ആംബുലൻസിെൻറ മുൻവശത്തെ ചില്ല് സാമൂഹിക വിരുദ്ധർ തകർത്തു. ചുണങ്ങംവേലി രാജഗിരി ആശുപത്രി പരിസരം കേന്ദ്രീകരിച്ച് സർവ്വീസ് നടത്തുന്ന ദയ ആംബുലൻസിെൻറ ചില്ലാണ് പട്ടാപ്പകൽ തകർത്തത്. വ്യാഴാഴ്ച്ച ആളൊഴിഞ്ഞ സമയത്ത് ഇരു ചക്രവാഹനത്തിലെത്തിയവരാണ് കല്ലെറിഞ്ഞ് ചില്ല് പൊട്ടിച്ചത്.
തുടർച്ചായി രണ്ടാമത്തെ ആക്രമണമാണിത്. കുറച്ചു ദിവസങ്ങൾക്ക് മുൻപും ഇതുപോലെ ചില്ല് തകർത്തിരുന്നു. പൊട്ടിയ ചില്ല് മാറ്റിയിട്ട ശേഷമാണ് വ്യാഴാഴ്ച്ച വീണ്ടും ആക്രമിക്കപ്പെട്ടത്. ചുണങ്ങംവേലി സ്വദേശി പുളിക്കൽ ഡെയ്സൻ തോമസിൻറെ ഉടമസ്ഥതയിലുള്ള വാഹനമാണിത്. ഈ പ്രദേശത്ത് നിരീക്ഷണ ക്യാമറകളുടെ അഭാവം ഉണ്ട്. ഈ റോഡിൽ സാമൂഹ്യ വിരുദ്ധരുടെ ശല്യവും കൂടുതലാണ്. പലപ്പോഴും ഈറോഡിലൂടെ നമ്പർ പ്ലേറ്റ് വയ്ക്കാത്ത ടൂ വീലറുകൾ പോകാറുമുണ്ട്. ആംബുലൻസിന് നേരെയുണ്ടായ ആക്രമണത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.