എന്‍.എ.ബി.എച്ച്. അംഗീകാരം ലഭിച്ചു

ആലുവ: നാഷണല്‍ അക്രഡിറ്റേഷന്‍ ഫോര്‍ ഹോസ്പറ്റലിന്‍റെ (എന്‍.എ.ബി.എച്ച്.) അംഗീകാരം ആലുവ മഴുവഞ്ചേരി സ്‌പെഷ്യാലിറ്റി ഡെന്‍റല്‍ ക്ലീനിക്കിന് ലഭിച്ചതായി ഡോ. ജിജോ പോള്‍ മഴുവഞ്ചേരി പത്രസമ്മേളനത്തില്‍ അറിയിച്ചു. ചികിത്സാരീതി, രോഗികളുടെ പരിപാലനം, അണുനശീകരണം, മാലിന്യ നിര്‍മ്മാര്‍ജനം എന്നിവയായിരുന്നു അംഗീകാരത്തിന്‍റെ മാനദണ്ഡം.

രോഗികളുടെ ക്ഷേമവും സുരക്ഷയും മുന്‍നിറുത്തിയ പ്രവര്‍ത്തനത്തിനാണ് എന്‍.എ.ബി.എച്ച്. അംഗീകാരം ലഭിച്ചതെന്ന് ഡോക്ടര്‍ പറഞ്ഞു. ഓറല്‍ കാന്‍സര്‍ രോഗികള്‍ക്ക് സാമൂഹിക ഉത്തരവാദിത്ത്വത്തിന്‍റെ ഭാഗമായി ചികിത്സ സൗജന്യമായി നല്‍കി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Mazhuvanchery Speciality Dental Clinic N.A.B.H. Approved

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.