ആലുവ: ക്ഷേത്രത്തിലെ ഓട്ടുപാത്രങ്ങൾ മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിച്ചവരിൽ ഒരാൾ നാട്ടുകാരുടെ പിടിയിലായി.
തോട്ടുമുഖം ചൊവ്വര ഫെറി തേവർകാട് മഹാവിഷ്ണു ദുർഗദേവി ക്ഷേത്രത്തിലെ ഓട്ടുപാത്രങ്ങളാണ് വ്യാഴാഴ്ച ഉച്ചക്ക് 12ഓടെ രണ്ടുപേർ മോഷ്ടിച്ചത്.
സംശയാസ്പദമായി ചാലക്കൽ പെട്രോൾ പമ്പിനു സമീപം കണ്ട പ്രതികളെ നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു. പരിശോധനയിൽ പ്രതികൾ ക്ഷേത്രത്തിൽനിന്ന് മോഷ്ടിച്ച പാത്രങ്ങൾ കണ്ടെടുത്തു. അതിനിടെ, പ്രതികളിൽ ഒരാൾ കടന്നുകളഞ്ഞു.
കോന്നി തണ്ണിത്തോട് അജി ഭവനത്തിൽ അഖിലിനെയാണ് (28) ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിൽ നിത്യപൂജ നടത്തുന്ന നിലവിളക്ക്, കിണ്ടി, ഉരുളി ഉൾപ്പെടെയുള്ള പാത്രങ്ങളാണ് ഇയാൾ മോഷ്ടിച്ചത്. തൃശൂർ ജില്ലയിൽ രണ്ട് കേസിലെ പ്രതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.