ആലുവ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ 15 വർഷം കഠിന തടവിന് കോടതി ശിക്ഷിച്ചു. 75,000 രൂപ പിഴയടക്കുകയും വേണം. ചെറായി അരയത്തിക്കടവ് പെട്ടിക്കാട്ടിൽ വീട്ടിൽ ആഷിക്കിനെയാണ് (27) പോക്സോ കേസിൽ ആലുവ ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ശിക്ഷിച്ചത്.
പിഴ അടച്ചില്ലെങ്കിൽ ഒരുവർഷംകൂടി കഠിന തടവ് അനുഭവിക്കണം. 2018ലാണ് കേസിനാസ്പദമായ സംഭവം. പ്രണയംനടിച്ച് തട്ടിക്കൊണ്ടുപോയി അടിമാലിയിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ ആഷിക്ക് നിലവിൽ കാപ്പ നിയമ പ്രകാരം കണ്ണൂർ സെൻട്രൽ ജയിലിലാണ്. മുനമ്പം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.