ആലുവ: വിരമിക്കാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ഡെപ്യൂട്ടി തഹസിൽദാർക്ക് അപ്രതീക്ഷിത സ്ഥാനക്കയറ്റം. ആലുവ താലൂക്ക് റവന്യൂ റിക്കവറി ഡെപ്യൂട്ടി തഹസിൽദാർ സി.എ. റാഷ്മോനാണ് പി.ഡബ്ല്യു.ഡി ലാൻഡ് അക്വിസിഷൻ എറണാകുളം യൂനിറ്റിലെ സ്പെഷൽ തഹസിൽദാരായി നിയമനം ലഭിച്ചത്. പുതിയ കസേരയിൽ റാഷ്മോന്‍ ഒരുദിവസം മാത്രമേ ഇരിക്കാനായുള്ളൂ. എങ്കിലും കാത്തിരുന്ന പദവി ലഭിച്ച സംതൃപ്തിയിലാണ് അദ്ദേഹം പടിയിറങ്ങിയത്.
ബുധനാഴ്ചയായിരുന്നു റാഷ്മോൻ വിരമിക്കേണ്ടത്. ചൊവ്വാഴ്ച രാത്രിയോടെയാണ് തഹസിൽദാരായി ഉദ്യോഗക്കയറ്റം ലഭിച്ചതായി അറിയിപ്പ് ലഭിച്ചത്. തുടർന്ന് ബുധനാഴ്ച രാവിലെ പി.ഡബ്ല്യു.ഡി ലാൻഡ് അക്വിസിഷൻ തഹസിൽദാറുടെ അധിക ചുമതല വഹിക്കുന്ന എ.എം. മുസ്തഫ കമാലിൽനിന്ന് ചുമതല ഏറ്റെടുത്തു. ആലുവ താലൂക്ക് ഓഫിസിൽ ക്ലർക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹത്തിന് 27വർഷത്തെ സർവിസുണ്ട്.
ഇതിൽ ഭൂരിഭാഗവും ആലുവയിൽ തന്നെയാണ് ജോലിചെയ്തത്. 2018ലെ പ്രളയകാലത്ത് മുഴുസമയ രക്ഷാപ്രവർത്തനം നടത്തി ശ്രദ്ധേയനായ ഉദ്യോഗസ്ഥൻ കൂടിയാണ് റാഷ്മോൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.