ആലുവ മാർക്കറ്റിൽ ഞായറാഴ്ച്ച രാവിലെ ഇലക്ട്രിക് പോസ്റ്റിൽ നിന്നുള്ള സർവീസ് വയറിൽ കുടുങ്ങിയ പ്രാവിനെ അഗ്നിരക്ഷാസേന രക്ഷിക്കുന്നു

സർവീസ് വയറിൽ കുടുങ്ങിയ പ്രാവിന്​ അഗ്നിരക്ഷാസേന തുണയായി

ആലുവ: സർവീസ് വയറിൽ കുടുങ്ങിയ പ്രാവിന് അഗ്നിരക്ഷാസേന രക്ഷകരായി. ആലുവ മാർക്കറ്റിൽ ഞായറാഴ്ച്ച രാവിലെ പത്തുമണിയോടെയാണ് ഇലക്ട്രിക് പോസ്റ്റിൽ നിന്നുള്ള സർവീസ് വയറിൽ പ്രാവ് കുടുങ്ങിയത്.

ഉടനെ സമീപത്ത  വ്യാപാരിയായ ഹക്കിം ആലുവ അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. അവരെത്തി പ്രാവിനെ രക്ഷപ്പെടുത്തുകയായിരുന്നു.  പ്രാവി​െൻറ ഒരു കാലിൽ പരുക്ക് പറ്റിയിരുന്നു. ഇതേ തുടർന്ന്, മാർക്കറ്റിൽ സാധനങ്ങൾ വാങ്ങാനെത്തിയ മെഡിക്കൽ കോളജ് വെള്ളിനപറമ്പിൽ സീന പ്രാവിനെ പരിപാലിക്കാനായി ഏറ്റെടുത്തു. സീന പ്രാവുകളെ വളർത്തുന്നുണ്ട്. 

Tags:    
News Summary - rescue work by fire force

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.