മദർ തെരേസ അവാർഡ് ജേതാവ് സീമ ജി. നായർക്ക് ആലുവ സംയുക്ത പൗരാവകാശ സംരക്ഷണ സമിതി നൽകിയ സ്വീകരണത്തിൽ ഡോ. ടോണി ഫെർണാണ്ടസ് മോമെൻറോ നൽകുന്നു

സീമ ജി നായരെ സംയുക്ത പൗരാവകാശ സംരക്ഷണ സമിതി ആദരിച്ചു

ആലുവ: ജീവകാരുണ്യ പ്രവർത്തനരംഗത്ത് വേറിട്ട വ്യക്തിത്വമാണ് സീമ. ജി. നായരെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. മദർ തെരേസ അവാർഡ് ജേതാവ് സീമ ജി. നായർക്ക് ആലുവയിൽ സംയുക്ത പൗരാവകാശ സംരക്ഷണ സമിതി നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സിനിമയിൽ  പ്രവർത്തിക്കുന്ന ഭൂരിപക്ഷം നടീനടന്മാർക്കും അസാധ്യമായ രംഗമാണ് ജീവകാരുണ്യ പ്രവർത്തനം. അവിടെ 100 ശതമാനം മാർക്കാണ് സീമ ജി. നായർ കരസ്ഥമാക്കിയെതെന്നും അതിന്‍റെ പ്രതിഫലനമാണ് അവാർഡെന്നും എം.എൽ.എ പറഞ്ഞു.

ഡോ. ടോണി ഫെർണാണ്ടസ് മോമെൻറോ നൽകി. എ.പി. ഉദയ കുമാർ, എ. ശംഷുദ്ദീൻ, കെ.ജി. ഹരിദാസ്, ഡോ. കെ.കെ. റഷീദ്, ആദം അയൂബ്, ഡോ. സി.എം. ഹൈദരലി എന്നിവർ  സംസാരിച്ചു.  പി.എ. ബക്കർ ഫൌണ്ടേഷനുവേണ്ടി സാബു ആന്മരിസും ജെയിൻ സെബാസ്റ്റ്യനും, യുവ കലാസാഹിതിക്ക് വേണ്ടി പി.എ. അബ്ദുൽ കരീമും, തത്സമയത്തിനു വേണ്ടി ദാവൂദും, പൗരാവകാശ സമിതിക്കു വേണ്ടി വി.ടി. ചാർളിയും ഷാളുകൾ അണിയിച്ചു.

കോറക്കു വേണ്ടി ജനറൽ സെക്രട്ടറി കെ. ജയ്പ്രകാശ് ഉപഹാരം നൽകി. ആസിഫ് അലി കോമു അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് പി.എ. ഹംസക്കോയ സ്വാഗതവും  കൺവീനർ സാബു പരിയാരത്ത് നന്ദിയും പറഞ്ഞു.

Tags:    
News Summary - Seema G Nair honored

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.