അൻവർ സാദത്ത് എം.എൽ.എ നടപ്പിലാക്കുന്ന അമ്മക്കിളിക്കൂട് പദ്ധതിയിൽ ഷൈല ഷാജിക്ക് നിർമിച്ച വീടിന്‍റെ താക്കോൽ സിനിമാതാരം രമേഷ് പിഷാരടി കൈമാറുന്നു 

അമ്മക്കിളിക്കൂട്ടിൽ ഷൈലയും മകളും സുരക്ഷിതരായി അന്തിയുറങ്ങും 

ആലുവ: അമ്മക്കിളിക്കൂട്ടിൽ ഷൈലയും മകളും സുരക്ഷിതരായി അന്തിയുറങ്ങും. സ്വന്തമായി സ്ഥലമുണ്ടായിട്ടും സാമ്പത്തിക ബുദ്ധിമുട്ടുമൂലം അടച്ചുറപ്പിലാത്ത കൂരകളിലും, വാടക വീടുകളിലും കഴിയുന്ന ആലുവ നിയോജക മണ്ഡലത്തിലെ വിധവകളായ അമ്മമാർക്കും അവരുടെ മക്കൾക്കും സുരക്ഷിത ഭവനം ഒരുക്കുവാൻ അൻവർ സാദത്ത് എം.എൽ.എ നടപ്പിലാക്കുന്ന അമ്മക്കിളിക്കൂട് പദ്ധതിയിലാണ് വിധവയും ഒരു പെൺകുട്ടിയുടെ മാതാവുമായ ഷൈല ഷാജിക്ക് വീടൊരുക്കിയത്. 

പദ്ധതിയിലെ 42-ാമത് ഭവനത്തിന്‍റെ നിർമ്മാണം എം ഫാർ ഗ്രൂപ്പ് സ്പോൺസർ ചെയ്തത്. വീടിൻറെ താക്കോൽ പ്രശസ്ത സിനിമാതാരം രമേഷ് പിഷാരടി കൈമാറി. അൻവർ സാദത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു.

എം ഫാർ ഗ്രൂപ്പ് ഡയറക്ടർ എം.എം. അബ്ദുൽ ബഷീർ മുഖ്യതിഥിയായിരുന്നു. ജില്ല പഞ്ചായത്ത് അംഗം സനിത റഹീം, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ പുളിക്കൽ, പഞ്ചായത്ത് അംഗം റസീല ഷിഹാബ്, കീഴ്മാട് സഹകരണ ബാങ്ക് വൈസ് പ്രസിഡൻറ് പി.എ. മുജീബ് എന്നിവർ പറഞ്ഞു. 

പഞ്ചായത്ത് പ്രസിഡൻറ് സതി ലാലു സ്വാഗതവും വാർഡ് അംഗം സനില നന്ദിയും പറഞ്ഞു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.