നെടുമ്പാശ്ശേരി: ആലുവ പാലം സൗന്ദര്യവത്കരിക്കാൻ പദ്ധതിയുമായി സിയാൽ രംഗത്ത്. മാർത്താണ്ഡവർമ പാലം വേണോ, മണപ്പുറം പാലം വേണോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമാകാനിരിക്കുന്നേയുള്ളൂ. പാലങ്ങളെ അത്യാകർഷകമാക്കി പാലത്തിന് സമീപം സായാഹ്നങ്ങളിൽ വിശ്രമിക്കുന്നതിനും മറ്റും സംവിധാനമൊരുക്കും. അതുപോലെ വൈദ്യുതി അലങ്കാരവും സ്ഥിരമായി ഒരുക്കും. ഇതിനായി വിശദ പദ്ധതി സിയാൽ തയാറാക്കി വരുന്നതേയുള്ളൂ.
ആലുവ പാലത്തിനുപുറമേ ഫറോക്ക് പഴയപാലവും അലങ്കരിക്കും. ആർ.ബി.ഡി.സി.കെയാണ് ഇത് നടപ്പാക്കുക. പാലങ്ങളുടെ കീഴ്ഭാഗത്ത് ഷട്ടിൽ-ടെന്നീസ്-ടർഫ് കോർട്ടുകളുടെ സാധ്യതയും പരിശോധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.