ആലുവ: എസ്.പി ഓഫിസിലേക്ക് കോൺഗ്രസ് ജില്ല കമ്മിറ്റി നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിൽ കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകർക്ക് പരിക്കേറ്റു. അഞ്ചിലധികം പ്രവർത്തകർക്കാണ് പരിക്കേറ്റത്. കെ.എസ്.യു സംസ്ഥാന സെക്രട്ടറി പി.എച്ച്. അസ്ലം, ചെങ്ങമനാട് പഞ്ചായത്ത് അംഗം നൗഷാദ് പാറപ്പുറം, ചെങ്ങമനാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി കബീർ പറമ്പയം, കെ.എസ്.യു കളമശ്ശേരി നിയോജക മണ്ഡലം സെക്രട്ടറി റിസ്വാൻ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി ഷിജു തോട്ടപ്പള്ളി തുടങ്ങിയവർക്കാണ് പരിക്കേറ്റത്.
ടിയർ ഗ്യാസ് പ്രയോഗത്തിലാണ് പ്രവർത്തകർക്കടക്കം പരിക്കും മറ്റ് ആരോഗ്യപ്രശ്നങ്ങളും നേരിട്ടത്. റോഡിൽ തളർന്നുവീണ പ്രവർത്തകരെ ആശുപത്രിയിൽ എത്തിക്കാൻപോലും പൊലീസ് തയാറായില്ല. മാധ്യമപ്രവർത്തകരടക്കം മുൻകൈയെടുത്താണ് ശ്വാസതടസ്സം നേരിട്ടവർക്ക് പ്രാഥമികശുശ്രൂഷ നൽകിയത്. ഇവരെ പിന്നീട് സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഒരു മുൻകരുതലും ഇല്ലാതെയാണ് പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചതെന്ന് പരിക്കേറ്റവർ ആരോപിച്ചു.
ആലുവ: മനുഷ്യജീവനും സ്വത്തിനും സംരക്ഷണം നല്കാന് ബാധ്യസ്ഥരായ പൊലീസ് മനുഷ്യനെ കുരുതിക്ക് കൊടുക്കുന്ന ഗുരുതര സാഹചര്യമാണ് കേരളത്തിലുള്ളതെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.എം.എ. സലാം. കോണ്‍ഗ്രസ് ജനപ്രതിനിധികള്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ നടത്തിവരുന്ന സമരത്തിന് ഐക്യദാര്‍ഢ്യമറിയിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആത്മഹത്യ കുറിപ്പില്‍ മരണത്തിനുത്തരവാദിയെന്ന് ചൂണ്ടിക്കാണിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന് ക്ലീന്‍ചിറ്റ് നല്കാന് സര്‍ക്കാര്‍ ധിറുതിപ്പെടുന്നത് അംഗീകരിക്കാനാവില്ല. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഫിയ പർവീനിെൻറ വീട്ടില്‍ മാതാപിതാക്കളെയും ബന്ധുക്കളെയും സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം സ്റ്റേഷനിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.