ശ്രീനാരായണ ഗുരു ജയന്തി ദിനത്തിൽ മന്ത്രി പി. രാജീവ് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദയെ സന്ദർശിച്ചപ്പോൾ

ശ്രീനാരായണ ഗുരു കേരളം ലോകത്തിന് നൽകിയ സംഭാവന -  മന്ത്രി പി.രാജീവ്

ആലുവ: ശ്രീനാരായണ ഗുരു കേരളം ലോകത്തിന് നൽകിയ സംഭാവനയാണെന്ന് മന്ത്രി പി.രാജീവ് . ശ്രീനാരായണ ഗുരുദേവ ജയന്തി ദിനത്തിൽ ആലുവ അദ്വൈതാശ്രമം സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാനായ ചിന്തകനും ദാർശനികനുമായിരുന്ന സ്വാമിയുടെ ദർശനം കൂടുതൽ തിരിച്ചറിവുകളോടെ ഉൾകൊള്ളണം. ജാതി - മത ചിന്തകൾ രാഷ്ട്രീയ പ്രയോഗത്തിൻറെ വേദിയാകുന്ന കാലഘട്ടത്തിൽ ഗുരുവിൻറെ ചിന്തകൾക്ക് ഏറെ പ്രാധാന്യമുണ്ട്.

മനുഷ്യരെല്ലാം ഒന്നാണെന്ന സന്ദേശമാണ് ഗുരു മുന്നോട്ട് വച്ചത്. ഗുരുവിൻറെ മഹത്തായ ജാതിയില്ലാ വിളംബരം അദ്വൈതാശ്രമത്തിൻറെ മണ്ണിലാണ് പ്രഖ്യാപിച്ചത്. അതിനാൽ ചരിത്രപരമായ പ്രാധാന്യമാണ് അദ്വൈതാശ്രമത്തിനുള്ളതെന്നും മന്ത്രി പറഞ്ഞു. അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ മന്ത്രിയെ സ്വീകരിച്ചു.

സി.പി.എം ഏരിയ സെക്രട്ടറി എ.പി.ഉദയകുമാർ, ലോക്കൽ സെക്രട്ടറി പോൾ ജോസഫ്, ഏരിയ കമ്മിറ്റി അംഗം പി.എം.സഹീർ എന്നിവരും മന്ത്രിയെ സ്വീകരിക്കാനെത്തിയിരുന്നു.  

Tags:    
News Summary - Sree Narayana Guru's Contribution to the World of Kerala - Minister P. Rajeev

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.