സ്വാമി ശിവസ്വരൂപാനന്ദ ആലുവ അദ്വൈതാശ്രമം സെക്രട്ടറിയുടെ ചുമതല സ്വാമി ധർമ്മചൈതന്യക്ക് കൈമാറുന്നു

അദ്വൈതാശ്രമം സെക്രട്ടറിയായി സ്വാമി ധർമ്മചൈതന്യ ചുമതലയേറ്റു

ആലുവ: അദ്വൈതാശ്രമം സെക്രട്ടറിയായി സ്വാമി ധർമ്മചൈതന്യ ചുമതലയേറ്റു. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി സച്ചിതാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, സ്വാമി നിവേദാനന്ദ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സ്ഥാനാരോഹണം. സെക്രട്ടറിയായിരുന്ന സ്വാമി ശിവസ്വരൂപാനന്ദ ചുമതലകൾ കൈമാറി.

എസ്.എൻ.ഡി.പി യോഗം പ്രസിഡന്‍റ് ഡോ. എം.എൻ. സോമൻ, അൻവർ സാദത്ത് എം.എൽ.എ, നഗരസഭ ചെയർമാൻ എം.ഒ. ജോൺ, എസ്.എൻ.ഡി.പി യോഗം ആലുവ യൂനിയൻ സെക്രട്ടറി എ.എൻ. രാമചന്ദ്രൻ, യോഗം അസി. സെക്രട്ടറി കെ.എസ്. സ്വാമിനാഥൻ, ബോർഡ് മെമ്പർ വി.ഡി. രാജൻ, കൗൺസിലർ കെ.കെ. മോഹനൻ, പറവൂർ യൂനിയൻ വൈസ് പ്രസിഡന്റ് ഷൈജു മനക്കപ്പടി, അദ്വൈതാശ്രമം ഭക്തജന സമിതി കൺവീനർ എം.വി. മനോഹരൻ, കെ.എസ്. ജെയിൻ, പി.എസ്. ബാബുറാം, വി.ഡി. ജയപാൽ, ബാബു മുപ്പത്തടം, വിപിൻദാസ് എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Swami Dharma Chaitanya became the Secretary of Advaita Ashrama Aluva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.